Categories: Articles

തുടർസംഭവമാകുന്ന പ്രളയത്തിന് പിന്നിലെ യാഥാർഥ്യം എന്ത്?

പ്രളയകാരണം എന്താണ്? മലയോരമക്കളെ നാടുകടത്തിയാൽ പ്രളയം മാറുമോ?

പ്രൊഫ.ജോസ് ജോൺ മല്ലികശ്ശേരി

പ്രകൃതിയിൽ എന്തു പ്രശ്നം ഉണ്ടാകുമ്പോഴും ഗാഡ്ഗിൽ റിപ്പോർട്ട് പൊക്കിപ്പിടിച്ച് ചിലർ ഇറങ്ങും. മലയോര ജനതയെ തെരഞ്ഞെടുത്തു പിടിച്ച് ആക്രമിക്കും. അല്ലാ, ഇടുക്കിയിൽ പ്രകൃതിയെ സംരക്ഷിക്കേണ്ട എന്ന് ആരാണ് ഇവിടെ പറഞ്ഞത്? ഗാഡ്ഗിൽ റിപ്പോർട്ടിനെ മറയാക്കി പാവം മലയോര ജനതയെ നാടുകടത്താനുള്ള ഗൂഢതന്ത്രത്തെയാണ് ഈ ജനത നഖശികാന്തം എതിർക്കുന്നതും, എതിർത്തുകൊണ്ടിരിക്കുന്നതും.

പ്രളയകാരണം എന്താണ്? മലയോരമക്കളെ നാടുകടത്തിയാൽ പ്രളയം മാറുമോ? പലരും മന:പ്പൂർവ്വം വിസ്മരിച്ച ഒരു ശാസ്ത്ര സത്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ദേവഗിരി കോളേജ് പ്രൊഫസറും പ്രിൻസിപ്പാളുമായ ജോസ് ജോൺ മല്ലികശ്ശേരി.

പ്രൊഫസർ ജോസ് ജോൺ മല്ലികശ്ശേരിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

ഒരു ദിവസം പോലും തോരാതെ കർക്കിടകം 31 (ചില വർഷം 32!) ദിവസവും മഴപെയ്ത വർഷങ്ങൾ:

1960 കളിലും 70 കളിലും ധാരാളമായി സംഭവിച്ചത് എന്റെ ഓർമയിലുണ്ട്. അന്നൊക്കെ പുഴകൾ നിറഞ്ഞു കവിയുമെങ്കിലും ഇന്നത്തേതു പോലത്തെ പ്രളയം സൃഷ്ടിക്കപ്പെട്ടിരുന്നില്ല. മഴയൊന്നു തോരാൻവേണ്ടി കർഷകർ പ്രാർത്ഥിക്കും; കാർഷിക പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി.

1980 കൾ മുതൽ മഴ കുറഞ്ഞു; അത്യാവശ്യം വരൾച്ചയും കണ്ടുതുടങ്ങി. ഇപ്പോഴിതാ രണ്ടു വർഷമായി പ്രളയം!! പക്ഷെ പണ്ടത്തേതു പോലെ ഒരുമാസം ഒട്ടും വെയിലുകാണാത്ത, തോരാതെ മഴപെയ്യുന്ന അവസ്ഥയൊന്നും ഇല്ല. പക്ഷെ, അതിതീവ്ര പ്രളയം, മണ്ണിടിച്ചിൽ!!

എന്തൊക്കെയാണ് ഈ പ്രളയ മഴയുടെ കാരണങ്ങൾ

ഗ്ലോബൽ വാമിങ്ങ്

“ഒരു കാര്യം ശ്രദ്ധേയമാണ്: അന്നത്തെ ഒരുദിവസത്തെ തോരാതെ പെയ്യുന്ന മഴ 10 CM ഒക്കെ ആയിരുന്നു. ഇന്നത് 20 CM മുതൽ 40 cm വരെയാണ്!! ഈ മഴ, അതായത് ഇത്രയും കട്ടിയായ മഴ, അന്ന് പെയ്തിരുന്നെങ്കിൽ ഇതുപോലെ അന്നും വെള്ളം പൊങ്ങിയേനെ, പ്രളയമുണ്ടായേനെ, ഇന്നിടിഞ്ഞ കുന്നൊക്കെ അന്നേ ഇടിഞ്ഞേനെ!!

അത് പ്രധാനമായും അന്തരീക്ഷ താപനിലയും ആയി ബന്ധപ്പെട്ടതാണ്. കടലിൽ നീരാവി ഉണ്ടാവുന്നത്… നീരാവിയുടെ അളവ്, അതിനെ വഹിക്കുന്ന കാറ്റുകൾ രൂപപ്പെടുന്നതും… വളരുന്നതും, മേഘങ്ങളെ വഹിക്കുന്ന കാറ്റുകൾ പോകുന്ന ഉയരം… ദിശ, ഒക്കെ തീരുമാനിക്കപ്പെടുന്നത് അന്തരീക്ഷ താപനില അനുസരിച്ചാണ്‌. അതായത്, ഇന്ന് നാം അനുഭവിക്കുന്ന ഈ ദുരവസ്ഥയുടെ ഒന്നാമത്തെ കാരണം ഗ്ലോബൽ വാമിങ് എന്ന മനുഷ്യ നിർമിത പ്രതിഭാസമാണ്.”

ഗ്ലോബൽ വാമിങ്ങിന് ആരൊക്കെയാണ് കാരണക്കാർ?

“ലോകം മുഴുവനും ഉപയോഗിക്കുന്ന വാഹനങ്ങളും, ഇൻഡസ്ട്രിയൽ ആക്ടിവിറ്റിയും ഇതിന് കാരണമാണ് . നരകത്തിന്റെ ഇന്ധനമെന്ന് (Hell’s fuel) ശാസ്ത്രലോകം വിളിക്കുന്ന ഫോസിൽ ഫ്യൂവൽസ്: പെട്രോളിയവും, കൽക്കരിയും ആണ് അടിസ്ഥാന വില്ലൻ. ഫോസിൽ ഫ്യൂവൽസ് കത്തിക്കുമ്പോൾ കാർബൺ ഡൈ ഓക്‌സൈഡ് ഉണ്ടാവുന്നു; അത് അന്തരീക്ഷത്തിൽ ഗ്രീൻ ഹൗസ് ഇഫെക്ട് വഴി താപം വർധിപ്പിക്കുന്നു. ഒരു ദിവസം ഒരാൾ 50 km വീതം 30 വർഷത്തേക്ക് കാറോടിച്ചാൽ അയാൾ അന്തരീക്ഷത്തിലേക്കയക്കുന്നത് 60 ടൺ കാർബൺ ഡൈ ഓക്‌സൈഡ്ആണ് !!! (ആനുപാതികമായി ഓക്സിജൻ നഷ്ടപ്പെടുകയും ചെയ്യും!!) ഈ ചെറിയ കണക്ക് അന്തരീക്ഷ മലിനീകരണത്തിന്റെ വ്യാപ്തിയെക്കുറിച്ച് വ്യക്തമായ ഒരു രൂപം തരുന്നു.” (ഇവിടെ വില്ലൻമാർ കഷ്ടപ്പെടുന്ന മലയോര മക്കളാണോ? പിന്നെ ആര്? അതെല്ലാവർക്കും വ്യക്തമാണ്. മിണ്ടുന്നില്ലെന്നു മാത്രം.)

ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല

“ഈ പ്രശ്‍നം ഒരു കേരളത്തിന്റെ മാത്രമല്ല .ലോകം മുഴുന്റേതും ആണ്. ഒരിക്കലും ആവശ്യത്തിന് മഴകിട്ടാത്ത മുംബയിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രളയമാണ്. ഈ വർഷം സാധാരണയായി ആവശ്യത്തിന് മഴ കിട്ടാത്ത എത്രയോ പ്രദേശങ്ങളിൽ പ്രളയമെത്തി. ഗ്ലാബൽ താപനില കൂടിക്കൊണ്ടേയിരിക്കുകയാണ്! പ്രളയവും കൊടുംകാറ്റും ഒന്നും കുറയാൻ സാധ്യത കാണുന്നില്ല!! ഒരേഒരു വഴി ഫോസിൽ ഫ്യൂവൽസ് ഉപയോഗം കുറച്ച് കൊണ്ടുവന്ന് ആത്യന്തികമായി നിർത്തൽ ചെയ്യുകയാണ്. ശാസ്ത്ര ലോകം കഠിനമായി ശ്രമിക്കുന്നുണ്ട്; മറ്റു ഊർജ ശ്രോതസുകൾ കണ്ടെത്തുവാൻ…”

എന്തുകൊണ്ട് ടെലിവിഷൻ ചർച്ചകളില്ല

“ടെലിവിഷൻ ചർച്ചകളിലൊന്നും ഇതുകാണുന്നില്ല. മലക്കുകേറി കപ്പനട്ടവനും, പുല്ലുവെട്ടിയവനും ഒക്കെയാണ് അവർക്കു കൈയെത്തുന്ന ദൂരത്തുള്ളത്. ആഢ്യന്റെ മകൻ കുറ്റം ചെയ്താൽ അടിയാന്റെ മകനെ പിടിച്ചു ചുട്ട അടി കൊടുക്കുന്ന എഴുത്താശാന്മാർ ഉണ്ടായിരുന്ന നാടാണ് നമ്മുടേത്; അടിയാചെറുക്കൻ അടികൊള്ളുന്നത് കണ്ട് പേടിച്ച് ആഢ്യന്റെ മകൻ നന്നായിക്കോളുമത്രേ!! (ആഢ്യന്റെ മകനെ തല്ലിയാൽ ആശാൻ വിവരം അറിയും!)

ഇനി കേരളത്തിൽ പ്രകൃതിയോട് ദയവില്ലാതെ പെരുമാറിയതിന്റെ വിഷയമാണെങ്കിൽ; ഒന്നാം പ്രതികൾ പട്ടണവാസികൾ തന്നെയാണ് . കേരളത്തിലെ മിക്കവാറും എല്ലാ പട്ടണങ്ങളും കെട്ടിപ്പൊക്കിയിട്ടുള്ളത് വയൽ പ്രദേശത്താണ്. പ്രധാന റോഡുകൾ എല്ലാം തന്നെ താഴ്ന്ന വയൽ പ്രദേശത്തുകൂടി കടന്നു പോവുന്നു .ക്വാറികൾ നിർമിച്ചവരും മലയിടിച്ചവരും പ്ലാസ്റ്റിക്കെറിഞ്ഞു ജലനിർഗ്ഗമ മാർഗ്ഗങ്ങളടച്ചവരും …ആർക്കാണ്… ആർക്കാണ് ഇതിൽ പങ്കില്ലാത്തത്!!! പാവം കർഷകരെ വിട്ടേക്ക്.”

(ഇക്കാര്യങ്ങളെല്ലാം സൗകര്യപൂർവ്വം വിസ്മരിച്ചിട്ട് പക തീരാത്ത ചില രാഷ്ട്രീയക്കാരും, ബോധം ഉള്ളവരും, ഇല്ലാത്തവരും ഇല്ലെന്നു അഭിനയിക്കുന്നവരുമൊക്കെയായ സ്വയംകൃത പ്രകൃതി സ്നേഹികളും (കർഷകരുടെയത്ര പ്രകൃതിയെ സ്നേഹിക്കുന്ന മാറ്റാരാണുള്ളത്!) പ്രളയത്തെ മറയാക്കി ഗാഡ്ഗിൽ റിപ്പോർട്ടിലെ ചില മനുഷ്യത്വരഹിതമായകാര്യങ്ങളെ തിരസ്ക്കരിച്ചതിന്റെ പേരിൽ പാവം മലയോര ജനതയുടെ പുറത്തുചവിട്ടി പ്രാകൃത നൃത്തം ചെയ്തു രസിക്കുന്നു…)

vox_editor

Recent Posts

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

17 hours ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

17 hours ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

5 days ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

1 week ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

1 week ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

1 week ago