ജോസ് മാർട്ടിൻ
ആലപ്പുഴ: തീരദേശ ജനതയെ തീരത്തുനിന്നും കുടിഒഴിപ്പിക്കുവാനുള്ള ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കെ.എൽ.സി.എ. ആലപ്പുഴ വട്ടയാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനകീയ കൺവൻഷൻ നടത്തി. ഫെബ്രുവരി 15 ശനിയാഴ്ച്ച വൈകുന്നേരം 5-30-ന് വട്ടായാൽ ലിറ്റിൽ ഫ്ലവർ ചാപ്പലിന് സമീപത്ത് സംഘടിപ്പിച്ച ജനകീയ കൺവൻഷൻ യൂണിറ്റ് പ്രസിഡന്റ് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജന.സെക്രട്ടറി ശ്രീ. ടി.പീറ്റർ ഉദ്ഘാടനം ചെയ്തു.
ശ്രീ.സക്കറിയ മോൻസിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവൻഷനിൽ കെ.എൽ.സി.എ. ആലപ്പുഴ രൂപത പ്രസിഡന്റ് ശ്രീ. ജോൺ ബ്രിട്ടോ ആമുഖ പ്രഭാഷണവും, ശ്രീ. പി.ആർ.കുഞ്ഞച്ചൻ മുഖ്യപ്രഭാഷണവും നടത്തി. കെ.എൽ.സി.എ. വട്ടയാൽ യൂണിറ്റ് ഡയറക്ടർ ഫാ.അലക്‌സാണ്ടർ കൊച്ചിക്കാരൻവീട്ടിൽ, കോൾപിംഗ് ഇന്ത്യ നാഷണൽ പ്രസിഡന്റ് ശ്രീ സാബു വി.തോമസ്, ശ്രീ. ക്ലീറ്റസ് കളത്തിൽ, ശ്രീ. ജോസ് വി.സേവ്യർ തുടങ്ങിയവർ സംസാരിച്ചു.
പരമ്പരാഗതമായി തീരത്തു താമസിച്ചുവരുന്ന ജനങ്ങൾക്ക് പാർപ്പിട നിർമാണത്തിനടക്കമുള്ള അവകാശങ്ങൾ ഇല്ലാതാക്കുന്ന നിർദേശങ്ങൾ തീരദേശ പരിപാലന നിയമത്തിൽനിന്ന് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.എൽ.സി.എ. ആലപ്പുഴ രൂപത നടത്തിവരുന്ന സമരപരിപാടികൾളുടെ ഭാഗമായാണ് യൂണിറ്റ് തല കൺവൺഷനുകൾ സംഘടിപ്പിക്കുന്നത്.
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സാമ്പത്തിക തിരിമറി നടത്തിയ സലേഷ്യന്‍ വൈദികന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് തടവ് ശിക്ഷയും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ശനിയാഴ്ച കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 21 കര്‍ദിനാള്‍മാരില്‍…
This website uses cookies.