അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവില്‍ തിരുച്ചിറപ്പളളി വഴി വേളാങ്കണ്ണിയിലേക്കു പോയിരുന്ന കാരക്കല്‍ എക്സ്പ്രസ് പുനഃസ്ഥാപിക്കണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു. അവധിക്കാലത്ത് തെക്കന്‍ കേരളത്തില്‍ നിന്ന് വേളാങ്കണ്ണിക്ക് ഉണ്ടായിരുന്ന ട്രെയിന്‍ പുനഃസ്ഥാപിച്ച് ആയിരക്കണക്കിന് തീർത്‌ഥാടകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സതേണ്‍ റയില്‍വേ നടപടി സ്വീകരിക്കണമെന്നും കെഎല്‍സിഎ ആവശ്യപെട്ടിട്ടുണ്ട്.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പാറശാല, കുഴിത്തുറ, മാര്‍ത്താണ്ഡം, കോട്ടാര്‍ രൂപതകളില്‍ നിന്നുളള വിശ്വാസികള്‍ക്ക് ഏറെ സഹായകമായിരുന്ന ട്രെയിന്‍ 2019 മുതല്‍ പിന്‍വലിച്ചതില്‍ തീര്‍ഥാടകര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്നും, ഇത്തവണ അവധിക്കാലം അരംഭിക്കുന്നതിന് മുമ്പേ തന്നെ പിന്‍വലിച്ച കാരക്കല്‍ എക്സ്പ്രസ് പുനഃസ്ഥാപിക്കണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു.
ട്രെയിൻ പുനഃസഥാപിക്കണമെന്നാവശ്യപ്പെട്ട് സതേണ്‍ റെയില്‍വെക്കും, ശശി തരൂര്‍ എംപിക്കും കെഎല്‍സിഎ നിവേദനം നല്‍കിയിട്ടുണ്ട്. ട്രെയിന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ പരസ്യമായ പ്രധിക്ഷേധവുമായി കെഎല്‍സിഎ മുന്നോട്ട് പോകുമെന്ന് കെഎല്‍സിഎ നെയ്യാറ്റിന്‍കര രൂപത പ്രസിഡന്റ് ഡി.രാജു പറഞ്ഞു.
[8:43 PM, 3/1/2020] Anil Joseph:
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.