
തിരുവനന്തപുരം: ഇന്നലെ വൈക്കിട്ട് 8 മണിയോടെ കൊണ്ണിയൂര്‍ സെയ്‌ന്റ് തെരേസാസ് സ്‌കുളിലായിരുന്നു സംഭവം. രാവിലെ ആരംഭിച്ച സ്‌കൂൾ വാർഷിക ആഘോഷത്തിന്റെ ഭാഗമായി കലാ മത്സരങ്ങൾ നടക്കുന്നതിനിടയിലാണ് കാണികളുടെ ഇടയിൽ നിന്ന് 10 പേരടങ്ങുന്ന സംഘം അക്രമം അഴിച്ച് വിട്ടത്.
സ്‌കൂൾ പി.ടി.എ. മെമ്പർമാരിൽ ചിലരെ തെരെഞ്ഞ് പിടിച്ച് ആക്രമിച്ച സാമൂഹ്യ വിരുദ്ധർ കുട്ടികളുടെ കലാപരിപാടികൾ കാണാനെത്തിയവർ ഇരുന്നിരുന്ന കസേരകൾ അടിച്ച് തകർത്തു. രക്ഷകർത്താക്കൾ കുട്ടികളുമായി പ്രാണ രക്ഷാർത്ഥം ഒടുന്നത് സ്‌കൂളിലെ സി.സി. ടിവി ദൃശ്യങ്ങളിൽ വ്യക്‌തമാണ്.
ആദ്യ ആക്രമണത്തിന് ശേഷം പുറത്ത് പോയ അക്രമികൾ തുടർന്നും രണ്ട് തവണ കൂടി പുറത്തു നിന്നും കടുതൽ പേരുമായെത്തി ആക്രമണം തുടർന്നു. അക്രമികളെ പിടിച്ച് മാറ്റുന്നതിനിടെ സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് സിസ്റ്റർ സെസിലിന്റെ ശിരോ വസ്‌ത്രം അക്രമികൾ വലിച്ചെറിയുകയും മർദിക്കുകയും ചെയ്യ്‌തു.
മർദനത്തിൽ സിസ്റ്റർ നീതുവിനും മുതുകത്ത് പരുക്കുണ്ട്. അക്രമത്തിനിടെ5 ാം ക്ലാസുകാരനായ അജീഷിന്റെ കൈ ഒടിഞ്ഞു. തന്നെ ചവിട്ടി തളളിയിടുകയായിരുന്നെന്ന് അജീഷ് പറഞ്ഞു. സ്‌കൂളിലെ സി.സി. ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടിക്കുന്നതിനുളള ശ്രമത്തിലാണ് കാട്ടാക്കട പോലീസ്.
അപ്രതീക്ഷിതമായി അക്രമണത്തിന്റെ ഭീതിയിലാണ് കൊണ്ണിയൂർ ഗ്രാമം.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.
View Comments
Inspiring story there. What happened after? Take care!
This is our e-mail voxnta@gmail.com