സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: കാല്‍മുട്ട് വേദന മൂലം ദിവ്യകാരുണ്യ തിരുനാള്‍ ദിനത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടന്ന് ദിവ്യബലിയിലും, ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ദിവ്യകാരുണ്യാശീര്‍വാദത്തിനും പാപ്പാ നേതൃത്വം നല്‍കുകയില്ല. വ്യാഴാഴ്ച നടക്കുന്ന ദിവ്യകാരുണ്യ തിരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷം, കോവിഡ്-19 മഹാമാരി വ്യാപനം തടയുന്നതിനായി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വിശ്വസികളുടെ എണ്ണം വളരെ പരിമിതപ്പെടുത്തി, പ്രദക്ഷിണമൊന്നുമില്ലാതെയാണ് ആരാധന തിരുകര്‍മ്മങ്ങള്‍ നടന്നത്.
വിവിധ വര്‍ഷങ്ങളായി ദിവ്യകാരുണ്യത്തിന്‍റെ തിരുനാളില്‍ സെന്‍റ് ജോണ്‍ ലാറ്ററന്‍ പേപ്പല്‍ ബസിലിക്കയുടെ അങ്കണത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി വരുന്ന പാരമ്പര്യം നിലനിര്‍ത്തിയിരുന്ന പാപ്പാ, അവിടെ നിന്ന് റോമിലെ മരിയന്‍ ബസിലിക്കയിലേക്കു (മേരി മേജര്‍) നടത്തുന്ന പ്രദക്ഷിണത്തിലും വിശ്വാസികളോടൊപ്പം പങ്കുചേര്‍ന്നിരുന്നു.
കോവിഡ്-19 പകര്‍ച്ചവ്യാധികള്‍ക്കിടയിലെ ദിവ്യകാരുണ്യ തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, റോമിന് ചുറ്റുമുള്ള വിവിധ ഇടവകകളിലും പ്രദേശങ്ങളിലും ദിവ്യബലിയിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും പങ്കെടുത്തു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ ഈ പാരമ്പര്യം പങ്കിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ രണ്ട് വര്‍ഷമായി, കോവിഡ് പകര്‍ച്ചവ്യാധി മൂലം പ്രദക്ഷിണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വളരെ പരിമിതമായ എണ്ണത്തിലുള്ള വിശ്വാസികളുമായാണ് തിരുകര്‍മ്മങ്ങള്‍ ആഘോഷിച്ചിരുന്നത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.