ഷെറി ജെ.തോമസ്
എറണാകുളം: എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലൂടെയുള്ള നിയമനം അവസാനിപ്പിച്ച് താല്‍ക്കാലിക നിയമനങ്ങള്‍ കുടുംബശ്രീ, കെക്സാണ്‍ വഴിയാക്കാനുള്ള സര്‍ക്കാര്‍ നീക്കം സംവരണം അട്ടിമറിച്ചുകൊണ്ടുള്ളതാണെന്ന് കെ.എല്‍.സി.എ. സംസ്ഥാന സമിതി പരാതിപ്പെട്ടു.
പി എസ് സി നിയമനത്തിലൂടെയല്ലാത്ത എല്ലാ ഒഴിവുകളും എംപ്ളോയ്മെന്‍റിലൂടെ നികത്തുമെന്ന കീഴ്വഴക്കത്തിന്റെയും തൊഴില്‍വകുപ്പിന്റെ നയത്തിന്റെയും അടിസ്ഥാനത്തില്‍ 2016-ല്‍ ഇക്കാര്യത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.
എന്നാല്, ഇത് മറികടന്ന് തൊഴില്‍വകുപ്പറിയാതെ ധനകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവ് സംവരണ അട്ടിമറിയാണ്.
അതുകൂടാതെ, ആയിരക്കണക്കിന് ആളുകള്‍ എംപ്ളോയ്മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കെ, ചുരുക്കം ചിലരിലേക്ക് മാത്രം നിയമനം ചുരുക്കാനുള്ള നീക്കവുമാണ് നടക്കുന്നത്. സീനിയോറിറ്റി, സംവരണം, മുന്‍ഗണന എന്നീ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിയമനങ്ങള്‍ അനീതിയാണെന്ന് കെ എല്‍ സി എ അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ, ഇ ഡി ഫ്രാന്‍സീസ്, ജെ സഹായദാസ്, എസ് ഉഷാകുമാരി, ബേബി ഭാഗ്യോദയം, ജോസഫ് ജോണ്‍സന്‍, എം സി ലോറന്‍സ്, ബിജു ജോസി, പൂവം ബേബി, ജസ്റ്റീന ഇമ്മാനുവല്‍, ടി എ ഡാല്‍ഫിന്‍, അജു ബി ദാസ്, ജോണ്‍ ബാബു, ജസ്റ്റിന്‍ ആന്റെണി എന്നിവര്‍ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
This website uses cookies.