Categories: Kerala

ഡോ.തോമസ് ജെ നെറ്റോ പിതാവിന്‍റെ സ്ഥാനാരോഹണം മാര്‍ച്ച് 19 ന്

ചെറുവെട്ടുകാട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഗ്രൗണ്ടില്‍ വച്ചാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്.

സ്വന്തം ലേഖകന്‍

തിരുവന്തപുരം : തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ നിയുക്ത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോ പിതാവിന്‍റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും 2022 മാര്‍ച്ച് 19-ന് വിശുദ്ധ യൗസേപ്പിന്‍റെ തിരുനാള്‍ മഹോത്സവദിനത്തില്‍ നടത്തപ്പെടും. കോവിഡ് 19 വ്യാപനതോതനുസരിച്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ചെറുവെട്ടുകാട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഗ്രൗണ്ടില്‍ വച്ചാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്.

മെത്രാഭിഷേക-സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് എം. സൂസാപാക്യം മുഖ്യകാര്‍മ്മികത്വം വഹിക്കും. കേരളത്തിലെ വിവിധ രൂപതകളിലെ മെത്രാന്‍മാര്‍ ചടങ്ങുകളില്‍ സംബന്ധിക്കും.

മെത്രാഭിഷേക സ്ഥാനാരോഹണ ചടങ്ങുകളുടെ നടത്തിപ്പിനായി അതിരൂപതാ സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ് ആര്‍. ചെയര്‍മാനായും വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ സി. ജോസഫ് ജനറല്‍ കണ്‍വീനറായും അതിരൂപതാ വൈദിക സെനറ്റ് സെക്രട്ടറി ഫാദര്‍ ക്ലീറ്റസ് വിന്‍സെന്‍റ് അതിരൂതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, ബൈജു ജോസി എന്നിവര്‍ ജോയിന്‍റ് കണ്‍വീനര്‍മാരായും വിപുലമായൊരു കമ്മിറ്റിക്ക് രൂപം നല്‍കി.

ഫാദര്‍ ഡാര്‍വിന്‍ പീറ്റര്‍ (ആരാധനാ ക്രമം), മോണ്‍സിഞ്ഞോര്‍ റ്റി. നിക്കോളാസ് (പ്രോഗ്രാം സ്വീകരണം), ഫാദര്‍ ജോസഫ് ബാസ്റ്റ്യന്‍ (സ്റ്റേജ്, ഗ്രൗണ്ട്), ഫാദര്‍ സില്‍വെസ്റ്റര്‍ കുരിശ് (ഭക്ഷണം, താമസം), ഫാദര്‍ ദീപക് ആന്‍റോ (മീഡിയാ പബ്ലിസിറ്റി), ഫാദര്‍ സന്തോഷ് പനിയടിമ (വോളന്‍റിയേഴ്സ്, ഗതാഗതം), ഫാദര്‍ ജൂഡിറ്റ് പയസ് (ധനകാര്യം) എന്നിവരുടെ നേതൃത്വത്തില്‍ വൈദിക-സന്യസ്ഥ-അല്‍മായ പ്രതിനിധികളുള്‍ക്കൊള്ളിച്ചുകൊണ്ട് വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

24 hours ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

2 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

3 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago

ഫ്രാന്‍സിപ് പാപ്പക്ക് ന്യൂമോണിയോ ബാധ സ്ഥിതീകരിച്ചു

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…

5 days ago