
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചും, മതിയായ ചര്‍ച്ചകള്‍ കൂടാതെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയിരിക്കുന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നെയ്യാറ്റിന്‍കര പോസ്റ്റ്ഓഫീസിന് മുന്നില്‍ കെ.എല്‍.സി.എ. ധര്‍ണ്ണാ സമരം നടത്തി. ധര്‍ണ്ണാസമരം നെയ്യാറ്റിന്‍കര എം.എല്‍.എ. കെ.ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു. കുത്തക മുതലാളിമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കാണാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് കെ.ആന്‍സലന്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് തിരിച്ചടി ഉണ്ടാക്കുന്ന നിയമങ്ങള്‍ അടിച്ചേല്‍പ്പികരുതെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ഹൃദയസ്പന്ദങ്ങള്‍ അറിയാത്ത ഗവണ്‍മെന്റാണ് കേന്ദ്രം ഭരിക്കുന്നതെന്ന് മുഖ്യസന്ദേശം നല്‍കിയ നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ് പറഞ്ഞു. കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച ധർണ്ണാ സമരത്തില്‍ രൂപതാ പ്രസിഡന്റ് അഡ്വ.ഡി.രാജു അധ്യക്ഷത വഹിച്ചു.
കെഎല്‍സിഎ ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ.ഡെന്നീസ് കുമാര്‍, ജനറല്‍ സെക്രട്ടറി റ്റി.സദാനന്ദന്‍, ട്രഷറര്‍ റ്റി.വിജയകുമാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജി.നേശന്‍, സംസ്ഥാന നേതാക്കളായ ബി.ജസ്റ്റസ്, സുരേന്ദ്രന്‍ സി., ജോണ്‍ തങ്കപ്പന്‍, എം.എം.അഗസ്റ്റിന്‍, ലൈല രാജന്‍, വെളളറട ഗ്രാമ പഞ്ചായത്തഗം ജയന്തി, ജയദാസ് എന്‍., നെയ്യാറ്റിന്‍കര കേസരി തുടങ്ങിയവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.