1 പത്രോസ്:- 1: 10 – 16
മാർക്കോ:- 10: 28 – 31
“ഞാൻ പരിശുദ്ധൻ ആയിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ”
കർത്താവായ ദൈവം പരിശുദ്ധൻ ആയിരിക്കുന്നതുകൊണ്ട് അവിടുത്തെ പിന്തുടരുന്നവരും പരിശുദ്ധരകനായി ആഹ്വാനം ചെയ്യുകയാണ്. മനുഷ്യനെ തന്റെ ഛായയിൽ സൃഷ്ടിച്ച പിതാവായ ദൈവത്തിൻറെ ആഗ്രഹം തന്റെ സൃഷ്ടിയും തന്നെപോലെ പരിശുദ്ധമായിരിക്കണമെന്നതാണ്. അശുദ്ധി നിറഞ്ഞ മനസ്സാലോ, അശുദ്ധി നിറഞ്ഞ പ്രവർത്തിയാലോ കർത്താവായ ദൈവത്തെ പിന്തുടരാൻ കഴിയില്ല എന്ന വലിയ ഒരു പാഠം നമ്മെ പഠിപ്പിക്കുകയാണ്. അവിടുത്തെ പിന്തുടരുന്നവരുടെ വാക്കും പ്രവർത്തിയും ചിന്തയും നോട്ടവുമെല്ലാം പരിശുദ്ധമായിരിക്കണം.
സ്നേഹമുള്ളവരെ, ഏശയ്യാ പ്രവാചകൻ ദൈവീകദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പ് പറഞ്ഞത് ഞാൻ അശുദ്ധമായ അധരങ്ങൾ ഉള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണെന്നാണ്. അപ്പോൾ സെറാഫുകളിലൊന്ന് ബലിപീഠത്തിൽ നിന്ന് കൊടിൽ കൊണ്ട് എടുത്ത തീക്കനലുമായി ഏശയ്യാ പ്രവാചകൻറെ അടുത്തേക്ക് വരികയും അധരങ്ങളെ സ്പർശിച്ചുകൊണ്ട് പറഞ്ഞു, നിന്റെ മാലിന്യം നീക്കംനീക്കപ്പെട്ടു; നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു. അതിനുശേഷം ‘ആരെയാണ് ഞാൻ അയക്കുക’ എന്ന ദൈവത്തിന്റെ ചോദ്യത്തിന് പ്രവാചകൻ പറഞ്ഞത് ഇതാ ഞാൻ! എന്നെ അയച്ചാലും! എന്നാണ്. തന്റെ അശുദ്ധി തിരിച്ചറിയുകയും അത് കർത്താവിനോട് വിളിച്ചുപറയാൻ തയ്യാറാകുകയും ചെയ്തപ്പോൾ അശുദ്ധി മാറി ശുദ്ധിയുള്ളവനാവുകയും പ്രവാചകദൗത്യം ഏൽക്കുകയും ചെയ്തു.
നാമെല്ലാവരും അറിയേണ്ട ഒരു കാര്യമാണ് എന്നിലെ അശുദ്ധി എന്താണെന്നു തിരിച്ചറിയുകയും അത് ദൈവീകഇടപെടലിലൂടെ മാറ്റിയെടുക്കുകയും ചെയ്യുക എന്നത്. കാരണം പരിശുദ്ധനായ ദൈവം നമ്മെ ഓരോരുത്തരെയും പരിശുദ്ധിയാൽ ജീവിക്കാൻ വിളിച്ചിരിക്കുകയാണ്.
നമ്മുടെ ജീവിതത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം പരിശുദ്ധിയുള്ളതായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. എന്നാൽ നമ്മിലെ പരിശുദ്ധിയെ കുറിച്ച് നാം ശ്രദ്ധ പുലർത്താറില്ല എന്നതാണ് വാസ്തവം. നമ്മുടെ വാക്കും പ്രവർത്തിയും എത്രത്തോളം പരിശുദ്ധിയുള്ളതാണെന്ന് നമുക്ക് ചിന്തിക്കാം. പരിശുദ്ധിയോടുകൂടിയുള്ള ജീവിതം നയിച്ച്, നമ്മെ സ്വന്തം ഛായയിൽ സൃഷ്ടിച്ച കർത്താവായ ദൈവത്തിന്റെ മഹത്വം പ്രഘോഷിച്ചുകൊണ്ട് ജീവിക്കാനായി നമുക്ക് പരിശ്രമിക്കാം.
പരിശുദ്ധനായ ദൈവമേ, നമ്മിലെ അശുദ്ധി മനസ്സിലാക്കി, അങ്ങേ അനുഗ്രഹത്താൽ അത് കഴുകിക്കളഞ്ഞ് പരിശുദ്ധമായ ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.