Categories: Daily Reflection

സ്വയാവബോധത്തിൽ ജീവിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം

സ്വയാവബോധത്തിൽ ജീവിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം

ഏശ 6:1-8
മത്താ 10:24-33

“ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്.” 

കർത്താവായ ദൈവം ഏശയ്യാ പ്രവാചകനെ പ്രവാചകദൗത്യം ഏല്പിക്കുകയാണ്. ദൗത്യം ഏൽപ്പിക്കുമ്പോൾ താൻ ആരാണെന്ന തിരിച്ചറിവ് പ്രവാചകന് ഉണ്ടാകുകയാണ്. ദൈവീക ഇടപെടലിലൂടെ താൻ ആരാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നു.

ദൈവത്തോട് പറയുന്നു: ‘ഞാൻ അശുദ്ധമായ  അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്’. അശുദ്ധനാണെന്ന തിരിച്ചറിവ് ശുദ്ധതയിലേക്കുള്ള വഴിത്തിരിവാണ്.

സ്നേഹമുള്ളവരെ,  അശുദ്ധി നിറഞ്ഞ ജീവിതം പ്രവാചകദൗത്യത്തിനു ചേർന്നതല്ല. ദൈവം തിരഞ്ഞെടുത്തു ദൈവീകദൗത്യത്തിനു അയക്കുമ്പോൾ നാം ശുദ്ധിയുള്ളവരായി മാറണം. അശുദ്ധി മാറ്റി ശുദ്ധിയിലേക്കും, തിന്മയിൽനിന്നു നന്മയിലേക്കും, അന്ധതയിൽ നിന്ന് പ്രകാശത്തിലേക്കും മാറുമ്പോൾ ദൈവീകദൗത്യം നിറവേറ്റാനായി നമുക്ക് സാധിക്കും.

അശുദ്ധനാണെന്ന തിരിച്ചറിവ് ശുദ്ധതയിലേക്കുള്ള വഴിത്തിരിവാണ്. ശുദ്ധി നിറഞ്ഞ ഹൃദയത്തിനുമാത്രമേ ദൈവത്തിന്റെ സ്വരം ശ്രവിക്കാനായി സാധിക്കുകയുള്ളു. ആയതിനാൽ ശുദ്ധി നിറഞ്ഞ ഹൃദയത്തോടെ അവിടുത്തെ സ്വരം ശ്രവിക്കാനും അതുവഴി ദൈവം  നമ്മിൽ ഏല്പിച്ചിരിക്കുന്ന ദൗത്യം നിറവേറ്റാനുമായി ശ്രമിക്കാം.

സ്നേഹനാഥ, ശുദ്ധിയുള്ള ഹൃദയത്താൽ  ദൈവീകദൗത്യം നിറവേറ്റാനുള്ള അനുഗ്രഹം നല്കണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 days ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago