അനിൽ ജോസഫ്
വരാപ്പുഴ: ജീവനാദത്തിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായിട്ട് നവവത്സരപ്പതിപ്പ് 2021 എന്നപേരിൽ വാർഷികപതിപ്പ് പ്രകാശനം ചെയ്തു. ജീവനാദത്തിന്റെയും കെ.ആർ.എൽ.സി.ബി.സി. മാധ്യമ കമ്മീഷന്റെയും ചെയർമാനായ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രശസ്ത സംഗീത സംവിധായകൻ ജെറി അമല്‍ദേവിന് ആദ്യകോപ്പി നൽകിയാണ് നവവത്സരപ്പതിപ്പ് 2021 പ്രകാശനം ചെയ്തത്. ഇന്നലെ (ജനുവരി 4) വരാപ്പുഴ മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
‘മലയാളം കാത്തിരുന്ന വായനാനുഭവം’ എന്ന പ്രധാന കുറിപ്പോടെയാണ് നവവത്സരപ്പതിപ്പ് 2021 പുറത്തിറക്കിയിരിക്കുന്നത്. ഉള്ളുലയ്ക്കുന്ന കഥകളും, വൈവിധ്യമാർന്ന ഫീച്ചറുകളും, ധ്വനിസാദ്രമായ ഹൃദയഭാഷണങ്ങളും, ഉള്ളറിയുന്ന കവിതകളും കൊണ്ട് സമ്പുഷ്ടമാണ് ജീവനാദത്തിന്റെ 2020-ലെ വാർഷികപതിപ്പ്.
കെ.സച്ചിദാനന്ദൻ, ഏഴാച്ചേരി രാമചന്ദ്രൻ, പവിത്രൻ തീക്കുനി, എസ് ജോസഫ്, സെബാസ്റ്റ്യൻ, ഐറിസ്, സുനിൽ ജോസ്, സിപ്പി പള്ളിപ്പുറം, ഡി.അനിൽ കുമാർ, ജോസ് തങ്കച്ചൻ, സാവിത്രി രാജീവൻ, വിജില, ഷൈജു അലക്സ്, ബൃന്ദ, മുഞ്ഞിനാട് പത്മകുമാർ, ബാലൻ പി.വൈ., ശ്രീകുമാർ മുഖത്തല, അജികുമാരി, മീര രാജലക്ഷ്മി എന്നിവരുടെ സാഹിത്യ വിഭങ്ങളോടെയാണ് ജീവനാദത്തിന്റെ ഇത്തവണത്തെ വാർഷികപ്പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.