ജോസ് മാർട്ടിൻ
കൊച്ചി: കെ.സി.വൈ.എം. കൊച്ചി രൂപതയുടെ നേതൃത്വത്തിൽ “ജീവദായകം” എന്ന പേരിൽ രക്തദാന സേന രൂപീകരിച്ചു. രൂപതാ സമിതി അംഗങ്ങൾ രക്തദാനം ചെയ്തു കൊണ്ട് തുടക്കം കുറിച്ചു.
കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ് ലൂർദ് ആശുപത്രി ഡയറക്ടർ ഫാ.ഷൈജു അഗസ്റ്റിൻ തോപ്പിലിന് ലോഗോ കൈമാറി. കെ.സി.വൈ.എം. രൂപതാ ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശ്ശേരി, ഫാ.സനീഷ് പുളിക്കപ്പറമ്പിൽ, ക്രിസ്റ്റി ചക്കാലക്കൽ, സിസ്റ്റർ ജോസ്ന, ജെയ്ജിൻ ജോയ്, ക്ലിൻറ്റൺ ഫ്രാൻസിസ്, ജോസ് പള്ളിപ്പാടൻ എന്നിവർ സന്നിഹിതരായിരുന്നു.
“രക്ത ദാനം മഹാ ദാനം” എന്ന സന്ദേശം ഉൾകൊണ്ട് കൊച്ചി ലൂർദ് ആശുപത്രിയുമായി സഹകരിച്ച് കൊച്ചി രൂപതയിലെ രക്തദാനത്തിന് സന്നദ്ധരായവരുടെ വിപുലമായ ഡാറ്റ തങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർക്ക് തങ്ങളുമായി ഏത് സമയത്തും 94465 16042, 81296 70363 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും രൂപതാ പ്രസിഡന്റ് കാസി പൂപ്പന കാത്തലിക് വോക്സ്സിനോട് പറഞ്ഞു.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഇന്ന് ഫ്രാന്സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.