Categories: Vatican

ജയിലില്‍ തടവ് പുളളികളുടെ കാല്‍കഴുകി ചുംബിച്ച് ഫ്രാന്‍സിസ് പാപ്പ ….മാതൃക

പുരഷന്‍മാരും സ്ത്രികളുമുള്‍പ്പെടെയുളള  12  പേരുടെ പാദങ്ങളാണ് പാപ്പ കഴുകി മുത്തിയത്.

അനിൽ ജോസഫ്

വത്തിക്കാന്‍ സിറ്റി :   ജയിലില്‍ തടവുപുളളികളുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് ഫ്രാന്‍സിസ് പാപ്പ. പെസഹാ ദിനമായ ഇന്നലെ വൈകിട്ട് റോമിലെ സിവിറ്റവേച്ചിയ ജയിലിലെത്തിയാണ് ഫ്രാന്‍സിസ് പാപ്പ തടവുകാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചത്. ജയിലിലെ ചാപ്പലില്‍ ദവ്യബലിയര്‍പ്പിച്ച പാപ്പ ഹൃസ്വമായൊരു വചന പ്രഘോഷണവും നടത്തി.

നിങ്ങള്‍ പരസ്പരം പാദങ്ങള്‍ കഴുകണമെന്ന് ലളിതമായി യേശു നമ്മെ പഠിപ്പിക്കുന്നു. തിരികെ ലഭിക്കുമെന്ന പ്രതീക്ഷ വയ്ക്കാതെ നിങ്ങള്‍ സ്നേഹം പങ്ക് വയ്ക്കണം അത് അനുദിനവും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ദൈവീകമായ അനുഗ്രഹമുണ്ടാവുമെന്ന് പാപ്പ പറഞ്ഞു.

റോമിന് വടക്കുള്ള തുറമുഖ നഗരമായ സിവിറ്റവേച്ചിയയിലെ പുതിയ തടങ്കല്‍ സമുച്ചയത്തിലെ ജയിലാണ് ഇത്തവണ പാപ്പ പെസഹാ തിരുകമ്മങ്ങള്‍ക്കായി തെരെഞ്ഞെടുത്ത്. വൈകിട്ട്    4    മണിയോടെ ജയിലിലെത്തിയ പാപ്പയെ ജയില്‍ അധികൃതര്‍ സ്വീകരിച്ചു. ഇറ്റലിയിലെ ആഭ്യന്തര വകുപ്പ് മന്ത്രി ഉള്‍പ്പെടെ യുളളവരും തടവുകാരും സുരക്ഷാ ഉദ്യോഗസ്ഥരും  ആഘോഷങ്ങളില്‍ പങ്കെടുത്തു.

 

പുരഷന്‍മാരും സ്ത്രികളുമുള്‍പ്പെടെയുളള  12  പേരുടെ പാദങ്ങളാണ് പാപ്പ കഴുകി മുത്തിയത്. ഒരു സ്ത്രീയുടെ പാദം ചുംബിക്കുമ്പോള്‍ വികാരഭരിതയായി അവര്‍ പാപ്പയുടെ കൈകള്‍ ചുംബിച്ചതും വ്യത്യസ്തമായ കാഴ്ചയായി.

തുടര്‍ന്ന് ജയിലില്‍  50  പേരടങ്ങുന്ന സംഘവുമായി ഹ്രസ്വമായൊരു കൂടികാഴ്ചയും പാപ്പ നടത്തി. ജയിലില്‍ തടവ് പുളളികള്‍ നിര്‍മ്മിച്ച വസ്തുക്കളും ജയിലിലെ പച്ചക്കറി തോട്ടത്തിലെ പച്ചക്കറി ഇനങ്ങളും ജയില്‍ അന്തേവാസികള്‍ പാപ്പക്ക് സമ്മാനമായി നല്‍കി.

 

vox_editor

Recent Posts

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

1 day ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

6 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

1 week ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago