സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മറിയത്തോടുള്ള ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്നു യാചനകൾ കൂടി കൂട്ടിച്ചേർക്കാനുള്ള തീരുമാനവുമായി ഫ്രാന്‍സിസ് പാപ്പാ. ‘കരുണയുടെ മാതാവേ’ (Mater misericordiae), ‘പ്രത്യാശയുടെ മാതാവേ’ (Mater spei) , ‘കുടിയേറ്റക്കാരുടെ ആശ്വാസമേ’ (Solacium migrantium) എന്നീ മൂന്ന് യാചനകളാണ് ഉള്‍പ്പെടുത്തുന്നത്. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയ തിരുനാൾ ദിനമായ ജൂൺ 20-ന് ഇക്കാര്യങ്ങൾ വ്യക്തമാക്കികൊണ്ടുള്ള കത്ത് ആരാധനക്രമ കാര്യങ്ങൾക്കായുള്ള തിരുസംഘം ലോകമെമ്പാടുമുള്ള മെത്രാൻ സമിതികളുടെ അധ്യക്ഷന്മാർക്ക് അയച്ചു.
‘കരുണയുടെ മാതാവേ’ എന്നത് ‘സഭയുടെ മാതാവേ’ എന്ന യാചനയ്ക്ക് ശേഷവും, ‘പ്രത്യാശയുടെ മാതാവേ’ എന്നത് ‘ദൈവവരപ്രസാദത്തിന്റെ മാതാവേ’ എന്നതിനുശേഷവും, ‘കുടിയേറ്റക്കാരുടെ ആശ്വാസമേ’ എന്നത് ‘പാപികളുടെ സങ്കേതമേ’ എന്നതിനുശേഷവും ചേർക്കാനാണ് നിർദേശം. ഈ മരിയൻ യാചനകൾ പുതിയതല്ലെന്നും, എന്നാൽ സഭാപാരമ്പര്യങ്ങളിൽ പരിശുദ്ധ അമ്മയോടുള്ള സ്തുതിയുടെയും യാചനയുടെയും ഭാഗമാണെന്നും ആരാധക്രമ തിരുസംഘം സെക്രട്ടറി ആർച്ചുബിഷപ്പ് ആർതർ റോച്ചേ പറഞ്ഞു.
ഇന്ന് നാം ജപമാല അർപ്പണത്തിനുശേഷം ചൊല്ലുന്ന മരിയൻ ലുത്തീനിയ ഇറ്റലിയിലെ മരിയൻ തീർത്ഥാടനകേന്ദ്രമായ ലൊറേറ്റോയിൽ 1531 മുതൽ ഉപയോഗിച്ചിരുന്നതാണ്. അതുകൊണ്ടു തന്നെ ഇത് അറിയപ്പെടുന്നത് ‘ലിറ്റനി ഓഫ് ലൊറേറ്റോ’ (ലൊറേറ്റോയുടെ ലുത്തീനിയ) എന്നാണ്. ഈ ലുത്തീനിയ ഔദ്യോഗികമായി ആഗോളകത്തോലിക്കാ സഭയ്ക്ക് നൽകിയത് 1587-ൽ സിക്സ്റ്റസ് അഞ്ചാമൻ പാപ്പയാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.