നെയ്യാറ്റിന്‍കര ; ബോക്കാട് കുരിശുമലയില്‍ വര്‍ഗീയ വാദികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്ത കുരിശ് പുന:സ്‌ഥാപിക്കാനായി നെയ്യാറ്റിന്‍കര രൂപതയിലെ പതിനായിരക്കണക്കിന് വിശ്വാസികള്‍ ജനുവരി 5 ന് കുരിശ് സ്ഥാപിക്കാന്‍ മരക്കുരിശുമായി ബോണക്കാട് കുരിശുമലയിലേക്ക് കുരിശുയാത്ര നടത്തും.
സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌ഥാപിച്ച മരക്കുരിശ് സ്‌ഫോടനത്തിലൂടെ തകര്‍ന്നതാണെന്ന് വ്യക്‌തമായിട്ടും വനം വകുപ്പും പേലീസും മിന്നലിലൂടെയാണ് കുരിശ് തകര്‍ന്നതെന്ന വാദം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 18 ന് രൂപതയിലെ ആയിരക്കണക്കിന് വിശ്വാസികള്‍ നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുകയും വനം വകുപ്പ് മന്ത്രി കെ.രാജുവിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. അന്ന് പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്.
ജനുവരി 5 ന് നടക്കുന്ന കുരിശുയാത്ര നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ് ഉദ്‌ഘാടനം ചെയ്യും. കുരിശുയാത്രയുടെ സംഘാടനത്തിനായി 101 അംഗ സമിതി രൂപപ്പെടുത്തിയിട്ടുണ്ട് . രൂപതയിലെ കെഎല്‍സിഎ ,കെസിവൈഎം ,കെഎല്‍സിഡബ്ല്യൂഎ, ഭക്‌തസംഘടനകള്‍ എന്നിവക്കാണ് കുരിശ്‌യാത്രയുടെ നേതൃത്വം .തകര്‍ക്കപ്പെട്ട കുരിശിന്റെ സ്‌ഥാനത്ത് പുതിയ മരക്കുരിശ് ജനുവരി 5 ന് സ്‌ഥാപിക്കുമെന്ന് കുരിശുമല സംരക്ഷണ സമിതി അറിയിച്ചു. രൂപതയുടെ പാറശാല മുതല്‍ കിളിമാനൂര്‍ വരെയുളള പതിനായിരക്കണക്കിന് വിശ്വാസികള്‍ കുരിശുയാത്രയില്‍ പങ്കെടുക്കുമെന്ന് കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ് മണ്ണൂര്‍ പറഞ്ഞു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.