Categories: Vatican

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

ക്രിസ്ത്യാനികള്‍ ഒരുമിച്ച് നടക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു, ഒരിക്കലും ഏകാന്ത യാത്രക്കാരല്ല...

അനിൽ ജോസഫ്

വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍ പാപ്പ. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന സിനഡല്‍ സംഘത്തിന്റെ ജൂബിലി ആഘോഷ സമാപന ദിവ്യബലിയിലെ വചന സന്ദേശത്തിലാണ് പാപ്പയുടെ ഈ പരാമർശം. ആരും അവരുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്, നാമെല്ലാവരും പരസ്പരം ശ്രവിക്കണം; ആരും ഒഴിവാക്കപ്പെടുന്നില്ല, നാമെല്ലാവരും പങ്കുചേരുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു; ആര്‍ക്കും മുഴുവന്‍ സത്യവും ലഭ്യമല്ല, നാമെല്ലാവരും താഴ്മയോടെ, കൂട്ടായ്മയില്‍ അത് അന്വേഷിക്കണമെന്ന് പാപ്പാ പറഞ്ഞു.

ക്രിസ്ത്യാനികള്‍ ഒരുമിച്ച് നടക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു, ഒരിക്കലും ഏകാന്ത യാത്രക്കാരല്ല. ദൈവത്തിലേക്കും നമ്മുടെ സഹോദരീസഹോദരന്മാരിലേക്കും പോകാന്‍ നമ്മില്‍ നിന്ന് പുറത്തുപോകാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനവും പാപ്പാ അടിവരയിട്ടു പറഞ്ഞു. ചുങ്കക്കാരനും, ഫരിസേയനും ദേവാലയത്തില്‍ നടത്തിയ പ്രാര്‍ത്ഥനയുടെ ആത്മീയ വിശകലനം നമുക്കുണ്ടാകണം. മറ്റുള്ളവരെക്കാള്‍ മെച്ചമാണെന്ന അവകാശവാദം, ഈ വചനത്തിലെ വ്യക്തികളെപോലെ, വിഭജനം സൃഷ്ടിക്കുകയും സമൂഹത്തെ ന്യായവിധിയുടെയും ബഹിഷ്കരണത്തിന്‍റെയും സ്ഥലമാക്കി മാറ്റുകയും ചെയ്യുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതിനാല്‍, സഭയില്‍ നാമെല്ലാവരും ദൈവത്തെ ആവശ്യമുള്ളവരാണെന്നും, പരസ്പരം ആവശ്യമുള്ളവരാണെന്നും പരസ്പര സ്നേഹത്തില്‍ കൂട്ടായ്മയില്‍ വളരേണ്ടവരാണെന്നുമുള്ള ബോധ്യം വളര്‍ത്തിയെടുക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.

ഐക്യവും വൈവിധ്യവും, പാരമ്പര്യവും പുതുമയും, അധികാരവും പങ്കാളിത്തവും തമ്മിലുള്ള പിരിമുറുക്കങ്ങളെ ആത്മവിശ്വാസത്തോടെയും പുതിയ ചൈതന്യത്തോടെയും ജീവിക്കാന്‍ ക്രിസ്തുവിന്‍റെ ചിന്തകള്‍ നമ്മുടേതാക്കി മാറ്റുവാനും പാപ്പാ ആഹ്വാനം ചെയ്തു. മാനവികതയുടെ പാദങ്ങള്‍ കഴുകാന്‍ സ്വയംതാഴ്ന്ന ഒരു സഭയായിരിക്കണം നമ്മുടേതെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

3 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago