
നെയ്യാറ്റിന്കര ; പളളി മേടക്ക് മുന്നില് പാര്ക്ക് ചെയ്യ്തിരുന്ന ബൈക്ക് സാമൂഹ്യ വിരുദ്ധര് അഗ്നിക്കിരയാക്കി. അയിര ഹോളി ക്രോസ് പളളി വികാരിയും നെയ്യാറ്റിന്കര ലത്തീന് രൂപതാ വൈദികനുമായ ഫാ.ജോയ്യുടെ ബൈക്കാണ് സാമൂഹ്യ വിരുദ്ധര് പെട്രോള് ഒഴിച്ച് കത്തിച്ചത്. ഇന്ന് പുലര്ച്ചെ കുര്ബാനക്ക് മുമ്പായി പളളിമണിയടിക്കാന് ഉപദേശി പളളിയിലെത്തുമ്പോഴാണ് ബൈക്ക് കത്തിയ നിലയില് കണ്ടെത്തുന്നത്.
ഇന്നലെ വൈകിട്ട് ഫാ സി ജോയ് പുറത്ത് പോയ ശേഷം ഏഴരയോടെ പളളിമേടക്ക് മുന്നില് ബൈക്ക് പാര്ക്ക് ചെയ്യ്തിരുന്നു. കത്തിയമര്ന്ന ബൈക്കിന് സമീപത്തു നിന്ന് പെട്രോള് നിറച്ച കുപ്പിയും ലൈറ്ററും ഉപേക്ഷിച്ച നിലയില് പൊലീസ് കണ്ടെത്തിയിട്ടുണ്ട് . ആളി കത്തിയ തീയില് പളളി മേടയുടെ ജന്നാലകള് കത്തിയമരുകയും ചുവര് തകരുകയും ചെയ്യ്തു .
പ്രദേശത്തെ ബെവെറേജ് ഔട്ട് ലെറ്റിനെതിരെ ഫാ.സി.ജോയ്യുടെ നേതൃത്വത്തില് സമരങ്ങള് ശക്തമായി നടക്കുന്നുണ്ടാായിരുന്നു. എന്നാല് മറ്റ് വ്യക്തി വിരോധങ്ങളോ വൈരാഗ്യങ്ങളോ ഇല്ലെന്ന് വൈദികന് പറഞ്ഞു. സംഭവത്തില് ഊര്ജ്ജിതമായ അന്വേഷണം അരംഭിച്ചതായി പാറശാല സിഐ ബിനുകുമാര് പറഞ്ഞു. ഫോറന്സിക് വിഭാഗവും ഡോഗ് സ്ക്വഡും പരിശോധന നടത്തി .
സംഭവ സ്ഥലം നെയ്യാറ്റിന്കര ലത്തീന് രൂപതാ ബിഷപ് ഡോ.വിന്സെന്റ് സാമുവല് വികാരി ജനറല് മോണ്. ജി.ക്രിസ്താദാസ്, പാറശാല ഫൊറോന വികാരി ഫാ.റോബര്ട്ട് വിന്സെന്റ്, ഫാ.ലോറന്സ്, ഡോ.ക്രിസ്തുദാസ് തോംസണ് , ഫാ.എ.എസ് പോള് , ഫാ.കിരണ് , ഫാ. ഷിബു ജെർമനി, കാരോട് പഞ്ചായത്ത് പ്രസിഡന്റ് ബി.അനിത എന്നിവര് സംഭവ സ്ഥലം സന്ദര്ശിച്ചു.ബൈക്ക് പൊഴിയൂര് സ്റ്റേഷനിലേക്ക് മാറ്റി
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.