
ബാബു ജോസ്
മാനവ വിഭവശേഷിയാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് എന്ന് തിരിച്ചറിയാനുള്ള വിവേക കുറവാണോ, അതോ രാഷ്ട്രീയ-ഇതരമത വിദ്വേഷത്തിന്റെ ഭാഗമാണോ ജനസംഖ്യ വർദ്ധനവ് നിയന്ത്രിക്കാൻ പ്രധാനമന്ത്രി പറഞ്ഞതിന്റെ പിന്നിലെ ചേതോവികാരമെന്ന് അറിഞ്ഞുകൂടാ. എന്താണെങ്കിലും ഒന്ന് പറയാം… മാനവ വിഭവശേഷി ക്രിയാത്മകമായി വിനയോഗിക്കാൻ സർക്കാർ പരാചയപെടുന്നതിന് അമ്മയുടെ ഉദരം കൊലക്കളമാക്കാനും, ദൈവം തരുന്ന ജീവനോട് മറുതലിച്ചു നില്ക്കാൻ പറയുന്ന സർക്കാരിന്റെ നിലപാടിനെ സർവ ശക്തിയോടും കൂടെ എതിർക്കുന്നു.
പ്രധാനമന്ത്രിയുടെ മാതാപിതാക്കൾ ‘ദേശസ്നേഹത്തിന്റെ’ ഭാഗമായി കുടുംബാസൂത്രണം ചെയ്യാൻ തയ്യാറാകാഞ്ഞത് കൊണ്ടാണ് ഈ ‘മഹത്തായ’ ആശയം പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചതെന്ന് അദ്ദേഹം ഓർക്കാതെ പോയി. ജീവന് വേണ്ടി സമരം ചെയ്യുന്ന ഒരു ജനം ഇവിടെ ഉണരാൻ സമയം അതിക്രമിച്ചു.
ജീവൻ ദൈവം നല്കുന്നതാണ്. അതിനെ നിഷേധിക്കുന്നത് കുറ്റകരവും നിഷേധിക്കാൻ പ്രേരിപ്പിക്കുന്നത് പൈശാചികവുമാണ്.
ചെറിയ കുടുംബം ദേശസ്നേഹത്തിന്റെ ഭാഗമാണെങ്കിൽ, ഇനിമുതൽ കുഞ്ഞും കുടുംബവും ഇല്ലാത്തത് ദേശഭക്തി എന്നും, വിവാഹം കഴിക്കുന്നത് രാജ്യദ്രോഹം എന്നും പറയുമോ? ‘ഒറ്റക്കുട്ടിനയം’ അനേകം രാജ്യങ്ങൾ ഉപേക്ഷിച്ചത് ഭരണാധികാരികൾ ഓർമിക്കുമോ?
സ്വന്തം കുടുംബം ചെറുതാകുമ്പോൾ ആ കുടുംബത്തിനും, സമുദായത്തിനും, സമൂഹത്തിനും എന്തെല്ലാം ഭവിഷ്യത്തുകൾ സംഭവിക്കുമെന്ന് ചിന്തിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കുടുംബങ്ങളെ ചെറുതാക്കുവാൻ ശ്രമിക്കുന്ന ഒരു വിഭാഗം മത-രാഷ്ട്രീയ ഗ്രൂപ്പ് ഉണ്ടെന്ന് മനസിലാക്കാം. കുടുംബങ്ങളുടെ ആസൂത്രണം ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചു വേണം ക്രമീകരിക്കാൻ. അല്ലാതെ കുട്ടികൾ വേണ്ട, ഇനികുറച്ചു കഴിഞ്ഞ് കുടുംബം വേണ്ട എന്നുപറഞ്ഞാക്കരുത്.
ജനങ്ങൾ രാജ്യത്തിന്റെ സമ്പത്തായി കണ്ട്, ക്രിയാത്‌മക പദ്ധതികൾ ആവിഷ്കരിക്കട്ടെ; ഭൂമി വിനിയോഗിക്കുവാൻ കൃഷിയിലൂടെ വരുമാനം നേടുവാൻ നയം രൂപീകരിക്കട്ടെ; വിദ്യാഭ്യാസം നൽകി ജോലിയും, വരുമാനവും നൽകട്ടെ; രാജ്യസേവനത്തിനടക്കം ഭാവിയിൽ മനുഷ്യരെ ലഭിക്കണ്ടേ!
ദേശസ്നേഹത്തിന്റെ പര്യായമായി അണുകുടുംബ വിശേഷണം ആപത്തു വിളിച്ചുവരുത്തുകയേയുള്ളൂ. വിവാഹം കഴിക്കാത്തതും, കുഞ്ഞുങ്ങളെ സ്വീകരിക്കാത്തതും ദേശസ്നേഹത്തിന്റെ അടയാളമായി വിശേഷിപ്പിക്കുമോ? ഒരു നല്ല കുടുംബത്തിന് നേതൃത്വം നൽകുന്ന വ്യക്തിക്ക് നല്ല നേതൃത്വം എവിടേയും നൽകുവാൻ കഴിയും. വരും തലമുറയോട് ബാധ്യതയും സ്നേഹവും കരുതലും ഉണ്ടാകുവാൻ അത് സഹായിക്കും. കുറഞ്ഞത് കുടുംബത്തിലെ സ്നേഹം അറിഞ്ഞു വളരുകയെങ്കിലും വേണം, അല്ലെങ്കിൽ ഒരുപക്ഷേ ഇങ്ങനെയുള്ള അഭിപ്രായങ്ങളും, തീരുമാനങ്ങളും, ഒടുവിൽ നിയമങ്ങളും സംഭവിക്കും.
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
This website uses cookies.