അനില്‍ ജോസഫ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയിലെ മണ്ണാംവിള സെന്‍റ് മേരീസ് ദേവാലയത്തിലാണ് ഈ വ്യത്യസ്തമായ കാഴ്ച.
2019 ല്‍ വെളളനാടിന് സമീപത്ത് മിത്രാനികേതനിനടുത്ത് മണ്ണാംവിള സെന്‍റ് മേരീസ് ദേവാലയത്തില്‍ ഇടവക വികരിയായി എത്തിയ ഫാ.അനീഷ് ആല്‍ബര്‍ട്ട് പളളിയുടെ ശോചനീയവസ്ഥ കണ്ടാണ് പളളി പുന:രുദ്ധരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സാധുക്കളായ 33 കുടുംബങ്ങള്‍ മാത്രമുളള ഒരു ദേവാലയം പുനരുദ്ധരിക്കാനുളള പ്രവര്‍ത്തനം വളരെ സാഹസമാണെന്ന് മനസിലാക്കിയ വൈദികന്‍ ദൈവാശ്രയബോധത്തോടെ ദേവാലയത്തിന്‍റെ നിര്‍മമാണം പൂര്‍ണ്ണമായും സര്‍വ്വശക്തനായി ദൈവത്തില്‍ സമര്‍പ്പിച്ച് 2019 മാര്‍ച്ചിലെ ആദ്യ ഞായറാഴ്ച ഒരു തീരുമാനമെടുത്തു ഇനി പളളി പുന:രുദ്ധാരണം പൂര്‍ത്തീകരിച്ചിട്ട് മാത്രമേ ചെരുപ്പ് ഉപയോഗിക്കുകയുളളൂ .
മൂന്ന് വര്‍ഷത്തിനിടയില്‍ കേരളത്തിന് അകത്തും പുറത്തും യാത്ര ചെയ്യുമ്പോഴൊക്കെ അനീഷച്ചന്‍ ചെരുപ്പ് ഉപയോഗിച്ചരുന്നില്ല. ഇടവക വിശ്വാസികളുടെയും നാട്ടുകാരുടെയും വിവിധ ദേവാലയ കൂട്ടായ്മകളുടെയും സുമനുസുകളുടെയും സംഭാവനകളിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ദേവാലയം കഴിഞ്ഞ ഞായറാഴ്ച നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിച്ചു.
അതേ സമയം പുതിയ ദേവാലയം നിര്‍മ്മിച്ച് കഴിഞ്ഞേ ചെരുപ്പ് ധരിക്കൂ എന്ന അച്ചന്‍റെ തീരുമാനത്തിന് ഇടവകയിലെ അള്‍ത്താരബാലികയായ വിനയാ വിനസെന്‍റ് ഫുള്‍സ്റ്റോപ്പിട്ടു. ദേവാലയ ആശീര്‍വാദത്തിന് ശേഷം വൈദികന് പെണ്‍കുട്ടി പുത്തന്‍ ചെരുപ്പ് സമ്മാനിച്ചു.
ചാങ്ങ ഇടവകയുടെ ഉപ ഇടവകയാണ് മണ്ണാവിളയിലെ സെന്‍റ് മേരീസ് ദേവാലയം.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.