വെള്ളറട: ചിന്തകളും പ്രവൃത്തികളും ദൈവസ്നേഹത്തിന്റെ അടിസ്ഥാനത്തിലാകണം’ എന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ. കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ ശതാബ്ദി സമാപന ജ്വാലാ പ്രയാണം അമ്പൂരി സെന്റ് ജോൺസ് ഫൊറോനാ പള്ളിയിൽ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. വിൻസന്റ് സാമുവൽ. സഭാ മക്കൾ ക്രിസ്തുദേവന്റെ സ്നേഹ–ത്യാഗ ചൈതന്യം ഉൾക്കൊണ്ട് ജീവിക്കണം എന്ന് ബിഷപ് ആഹ്വാനം ചെയ്തു.
സഭയെയും സഭാജീവിതത്തെയും തള്ളിപ്പറയുന്ന വിശ്വാസ സമൂഹം വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും കാലഘട്ടത്തിനനുസരിച്ചു ചിന്താഗതികളും പ്രവർത്തനങ്ങളും രൂപപ്പെടുത്തി പ്രാർഥനാ ചൈതന്യത്തോടെ വ്യാപരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതിരൂപതാ ഡയറക്ടർ ഫാ. ജോസ് മുകളേൽ, ഫൊറോനാ വികാരി ജോസഫ് ചൂളപ്പറമ്പിൽ, ജനറൽസെക്രട്ടറി രാജേഷ്ജോൺ, പി.വി.ജോസഫ്, സൈബി അക്കര, ജോയിപാറപ്പുറം, ടോം കയ്യാലകം, ജോസ്ജോൺ വെങ്ങാന്തറ, ജോസ് പാലത്തിനാൽ, ടോണി ജെ.കോയിത്തറ, ബിജു സെബാസ്റ്റ്യൻ, ജോൺ നൈനാൻ പാലാക്കുന്നേൽ, പി.എസ്.നൈനാൻ, റോയിവർഗീസ് തടിക്കാട്ട്, രാജു പൈനാപ്പിൾ എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം കൊല്ലം ഫൊറോനകളിൽ പര്യടനം നടത്തുന്ന പ്രയാണം ആയൂർ ക്രിസ്തുരാജ പള്ളിയങ്കണത്തിൽ മതസൗഹാർദ സമ്മേളനത്തോടെ ഇന്നലെ സമാപിച്ചു.
ഇന്ന് ആലപ്പുഴയിൽ ആരംഭിച്ചു ചമ്പക്കുളം, എടത്വാ, പുളിങ്കുന്ന് ഫൊറോനകളിലൂടെ പ്രയാണം തുടരും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.