സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രമായ ചാവല്ലൂര്‍ പൊറ്റയില്‍ വിശുദ്ധ ദേവസഹായത്തിന്‍റെ പത്താമത് തിരുനാള്‍ മഹോത്സവം 2023 ജനുവരി 6 മുതല്‍ 15 വരെ ആണ് തീരുമാനിച്ചിരുന്നത്.
ബെനഡിക്ട് പതിനാറാമന്‍ പാപ്പ കാലം ചെയ്തതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ 7 ദിവസത്തെ ദുഃഖചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാപ്പയോട് ഉള്ള ആദര സൂചകമായി തിരുനാള്‍ ആഘോഷം ജനുവരി 8 ഞായറാഴ്ച മുതല്‍ 15 ഞായറാഴ്ച വരെ ആയിരിക്കും നടത്തപ്പെടുന്നതെന്ന് ഇടവക വികാരി ഫാ.ജോസഫ് അനില്‍ അറിയിച്ചു.
നാളെ ഞായറാഴ്ച വൈകിട്ട് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. 15 നാണ് തിരുനാളിന് സമാപനമാവുന്നത്.
ജനുവരി 8 നും 15 നും നടക്കുന്ന തിരുകര്‍മ്മങ്ങള്‍ കാത്തലിക് വോക്സ് തത്സമയം സംപ്രേഷണം ചെയ്യും.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.