ക്ലീറ്റസ് കാരക്കാടൻ
വർഷങ്ങൾനീണ്ട ശാസ്ത്രപരീക്ഷണങ്ങളുടെ ഫലമായി വിഖ്യാതമായ ഒരു ബഹിരാകാശ നിരീക്ഷണ പഠനകേന്ദ്രത്തിൽ നിന്ന് ആകാശത്തെയും മേഘങ്ങളേയും കീറിമുറിച്ച് ബഹിരാകാശത്തേക്ക് കുതിച്ചുപൊന്തുന്ന ഇന്ത്യയുടെ അഭിമാന ഉപഗ്രഹം “ചാന്ദ്രയാൻ രണ്ടും”, കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ പട്ടികയിലുള്ളതും യേശുക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ആദ്യസാക്ഷിയുമായ “വിശുദ്ധ മേരി മാഗ്ദെലീനു”മായി എന്തുബന്ധം എന്ന് ഒരു പക്ഷേ നമ്മിൽ പലരും ചോദിച്ചേക്കാം. വലിയൊരു ബന്ധമുണ്ട്, ഒരു പക്ഷേ ഈ ചാന്ദ്രദൗത്യത്തിന്റെപിന്നിൽ പലരും മനസിലാക്കാത്ത-അറിയാത്ത-ഒരുപക്ഷെ ഓർക്കേണ്ടയാവശ്യമില്ല എന്ന് ചിന്തിക്കുന്ന “അത്ഭുതകരമായൊരു ബന്ധം”.
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലാണ് റോക്കറ്റു വിക്ഷേപണ കേന്ദ്രത്തിനു പറ്റിയ സ്ഥലം അന്വേഷിച്ച് ശാസ്ത്രജ്ഞൻ എ.പി.ജെ.അബ്ദുൾകലാം തിരുവനന്തുപുരം നഗരത്തിനുവെളിയിലുള്ള തുമ്പ എന്ന തീരദേശ മൽസ്യ തൊഴിലാളി ഗ്രാമത്തിലെത്തുന്നത്. ഭൂമിയുടെ കാന്തിക പ്രാഭവത്തിനോട്. ഏറ്റവും അടുത്തുവരുന്ന ഒരു സ്ഥലം അദ്ദേഹം കണ്ടെത്തിയപ്പോൾ, അവിടെ ഒരു പ്രദേശത്തെ മുഴുവൻ കത്തോലിക്കരും ആരാധന നടത്തുന്ന ഒരു പള്ളിയുണ്ടായിരുന്നു. വിശുദ്ധമേരി മാഗ്ദെലീന്റെ നാമധേയത്തിൽ സ്ഥാപിതമായ ഒരു കത്തോലിക്കാ ദേവാലയം. അതെല്ലാം തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ചരിത്രസംഭവങ്ങളാണ്.
രണ്ടുനാൾ മുന്നേ നടക്കേണ്ടിയിരുന്ന ചാന്ദ്രയാൻ 2 ദൗത്യം സാങ്കേതികകാരണങ്ങളാൽ മാറ്റിവെക്കേണ്ടിവന്നു. എന്നാൽ, യാദൃശ്‌ചികമാകാം വിക്ഷേപണത്തിനായി ശാസ്ത്രജ്ഞരുടെ സംഘം തിരഞ്ഞെടുത്തത് ജൂലൈ മാസം 22. അന്നാണ് കത്തോലിക്കാസഭ വിശുദ്ധ മേരി മാഗ്ദെലേനയുടെ തിരുനാൾ നൂറ്റാണ്ടുകളായി ആഘോഷിച്ചു വരുന്നതും.
1960-ൽ തുമ്പയിൽ റോക്കറ്റുവിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ വേണ്ടി വിക്രം സാരാഭായിയും എ.പി.ജെ.അബ്ദുൾ കലാമും തുമ്പയിലെ കത്തോലിക്കാ ദേവാലയം നിൽക്കുന്ന സ്ഥലത്തിനുവേണ്ടി തിരുവനന്തപുരം മെത്രാൻ ബെർണ്ണാഡ് പെരെയ്‌ര പിതാവിനെ സമീപിച്ചപ്പോൾ വിശ്വാസികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനായി വിട്ടുകൊടുത്ത ദേവാലയത്തിന്റെ പേര് സെന്റ്.മേരി മാഗ്ദെലീൻ എന്നായിരുന്നു.
‘അഗ്‌നിച്ചിറകുകൾ’ എന്ന തന്റെ ആത്മകഥയിൽ ശ്രീ. എ.പി.ജെ.അബ്ദുൾ കലാം ഇങ്ങനെയെഴുതി. “The St. Mary Magdalene church housed the first office of the Thumba Space Centre. The prayer room was my first laboratory, the bishop’s room was my design and drawing office.”
കൊല്ലങ്ങൾക്കിപ്പുറം 2019 ജൂലൈ മാസം ‘ഇരുപത്തി രണ്ടാം’ തീയതി വിശുദ്ധമേരി മാഗ്ദെലീന്റെ ‘തിരുനാൾദിവസം’ ചാന്ദ്രയാൻ രണ്ട് വിജയകരമായി വിക്ഷേപിക്കുമ്പോൾ ഇത് കേരള കത്തോലിക്കാ സഭയ്ക്കും അഭിമാനത്തിന്റെ നിമിഷമാണ്.
കത്തോലിക്കാ സഭയ്ക്ക് ശാസ്ത്രത്തോട് വെറുപ്പാണെന്നും, സഭ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നില്ല മറിച്ച് നിരാകരിക്കുന്നു എന്ന് വിളിച്ചു കൂവുന്ന യുക്തിവാദികൾക്കും നിരീശ്വരപ്രസ്ഥാനങ്ങൾക്കും ഉള്ള ശക്തമായ മറുപടി കൂടിയാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം. ആഗോള കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയോടുള്ള സ്നേഹത്തിന്റെയും, ശാസ്ത്ര പുരോഗതിയ്ക്ക് വേണ്ടിയുള്ള സഭയുടെ ആഗ്രഹത്തിന്റെയും അടയാളമായി വിശുദ്ധ മഗ്ദലേനയുടെ നാമത്തിൽ ഈ റോക്കറ്റ് വിക്ഷേപണ കേന്ദ്രം അങ്ങനെ തലയുയർത്തി നിൽക്കട്ടെ.
ചന്ദ്രയാന്‍ 2 കുതിക്കും മുമ്പ് തുമ്പയിലെ മേരി മഗ്ദലേന പളളിയെ ഓര്‍മിപ്പിച്ച് ശശി തരൂര്‍
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില് ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.