
ജോസ് മാർട്ടിൻ
പുന്നപ്ര: ക്രൈസ്തവ മത വിശ്വാസങ്ങള്ക്കും ആചാരഅനുഷ്ഠാനങ്ങള്ക്കും എതിരേ വര്ദ്ധിച്ചുവരുന്ന വാര്ത്താ ചാനല് നടപടികളില് പ്രതിഷേധിച്ചും എഷ്യാനെറ്റ് ന്യൂസ്, വാര്ത്ത 24 ചാനല് എന്നിവയുടെ അതിരുകവിഞ്ഞ സഭാ അവഹേളനങ്ങളില് അമര്ഷം രേഖപ്പെടുത്തിയും മാതൃ-പിതൃവേദി ചങ്ങനാശേരി അതിരൂപതായിലെ ആലപ്പുഴ ഫൊറോന പ്രതിഷേധയോഗം സംഘടിപ്പിച്ചു.
പുന്നപ്ര സെന്റ് ഗ്രിഗോറിയോസ് ഓഡിറ്റോറിയത്തില് ചേര്ന്ന യോഗത്തില് റോയി പി.വേലിക്കെട്ടില് അദ്ധ്യക്ഷത വഹിച്ചു. ഫാ.റ്റിജോ പുത്തന്പറമ്പില് ഉദ്ഘാടനം ചെയ്തു. ബേബി പാറക്കാടന് പ്രതിഷേധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വസ്തുതകള് മനസിലാക്കാതെ സമൂഹത്തില് തെറ്റിദ്ധാരണ പരത്തുന്ന ചാനല് സംസ്കാരത്തിനെതിരേ ഒന്നായി അണി നിരക്കുമെന്നും, ചാനലുകള് തെറ്റ് തിരുത്തുംവരെ ബഹിഷ്ക്കരിക്കുമെന്നും ഫാ.റ്റിജോ പുത്തന്പറമ്പില് പറഞ്ഞു.
ഫാ.തോമസ് താന്നിയത്ത്, ഫാ.ബിജോയ് അറക്കല്, ലാലി ഇളപ്പുങ്കല്, ചെറിയാന് നെല്ലുവേലി, മായാ ജോയി, ഡയാനാ പി.ജോയിക്കുട്ടി, ഡി. തോമസ് കുറ്റേല്, കെ.വി.ജോണ് ബോസ്കോ, രാജു ജോസഫ്, തോമസ് ജോസഫ്, അന്നമ്മ ജെയ്സണ്, റാണി രാജീവ്, നിഷ ലെസ്ലി, പ്രജുഷ മാത്യു, അല്ലി ജോസഫ് എന്നിവര് സംസാരിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.