Categories: Kerala

മദര്‍ തെരേസ മീഡിയ ഉദ്ഘാടനം ചെയ്യ്തു

നെയ്യാറ്റിന്‍കര രൂപതയിലെ മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ തീര്‍ഥാന ദേവാലയത്തില്‍ മദര്‍ തെരേസ മീഡിയക്ക് തുടക്കം കുറിച്ചു.

സ്വന്തം ലേഖകന്‍

നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കര രൂപതയിലെ മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ തീര്‍ഥാന ദേവാലയത്തില്‍ മദര്‍ തെരേസ മീഡിയക്ക് തുടക്കം കുറിച്ചു.

ദേവാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളും മദര്‍തെരേസാ ചിന്തകളും മദര്‍ തെരേസയുമായി ബന്ധപ്പെട്ട വാര്‍ത്തകളുമെല്ലാം ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായാണ് സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ച് കൊണ്ടുളള പ്രവര്‍ത്തനം. ഫെയ്സ്ബുക്ക് യുട്യൂബ് പ്ളാറ്റ്ഫോമുകളിലേക്ക് ഇടവകയുടെ പ്രവര്‍ത്തനം ഈ സംവിധാനത്തിലൂടെ എത്തിക്കും.

മദര്‍ തെരേസ മീഡിയയുടെ പ്രവര്‍ത്തനം യുട്യൂബ് ചാനല്‍ ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് ഇടവക വികാരി ഡോ.ജോണി കെ ലോറന്‍സ് തുടക്കം കുറിച്ചു .  കോവിഡ് കാലത്ത് സുവിശേഷ പ്രഘോഷണം ഡിജിറ്റലാകുന്നതിനൊപ്പം സുരക്ഷിതമായും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലും ഉപയോഗിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

ഇടവകയുടെ സഹവികാരി ഫാ.സാവിയോ ഫ്രാന്‍സിസ് , പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സജി ജോസ്, അകൗണ്ടന്‍റ് എ ക്രിസ്തുദാസ് , സനിത ജോസ് പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

vox_editor

Recent Posts

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

4 days ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

2 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

3 weeks ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

3 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

4 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

2 months ago