അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ആറ് മണിക്കൂര്‍ അക്ഷരാര്‍ത്ഥത്തില്‍ നെയ്യാറ്റിന്‍കര പട്ടണത്തെ നിശ്ചലമാക്കി വെളളയും മഞ്ഞയും നിറത്തിലുളള പതാകകളും, നീലയും മഞ്ഞയും നിറത്തിലുളള കെഎല്‍സിഎ പതാകകളുമായി ലത്തീന്‍ കത്തോലിക്കര്‍ നിരത്ത് നിറഞ്ഞപ്പോള്‍ ലത്തീന്‍ കത്തോലിക്ക സമുദായ സംഗമവും റാലിയും പുതിയൊരു ചരിത്രമായി.
3 മണിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫ്ളാഗ് ഓഫ് ചെയ്ത റായിലിയുടെ മുന്‍ നിരയില്‍ സംസ്ഥാന നേതാക്കളും കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെ കെഎല്‍സിഎ പ്രതിനിധികളും അതിന് പിന്നിലായി നെയ്യാറ്റിന്‍കര രൂപതയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുളിലെ 11 ഫൊറോനകളിലെ വിശ്വാസികളും അണി നരന്നപ്പോള്‍ റാലി വൈകിട്ട് 8 വരെ നീണ്ടു. റാലിയുടെ മുന്‍നിര അക്ഷയ കോപ്ലക്സ് പരിസരത്ത് എത്തിയപ്പോള്‍ ആരംഭിച്ച പൊതു സമ്മളനവും റാലി അവസാനിക്കും വരെ തുടര്‍ന്നു.
രൂപതയിലെ വിവിധ സ്കൂളുകളില്‍ നിന്നുളള പ്ളോട്ടുകളും, ഇടവകകളില്‍ നിന്നുളള പ്ളോട്ടുകളും അണി നിരന്നതോടെ റാലി വര്‍ണ്ണാഭമായി. പൊതു സമ്മേളനം നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്‍റണി നെറോണ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍, പ്രതിപക് ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
കെഎല്‍സിഎ രൂപത പ്രസിഡന്റ് ഡി.രാജു, സമുദായത്തിന്റെ വക്താവ് ഷാജിജോര്‍ജ്ജ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ്, ശശിതരൂര്‍ എംപി, മുന്‍ കേന്ദ്രമന്ത്രി കെവി തോമസ്, ഫാ.ഫ്രാന്‍സിസ് സേവ്യര്‍ എംഎല്‍എ മാരായ എം.വിന്‍സെന്‍റ് കെ.എസ്.ശബരീനാഥന്‍, ടി.ജെ.വിനോദ്, മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്‍.ഹീബ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെ.സഹായദാസ്, സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി, മുന്‍ എംഎല്‍എ ആര്‍ സെല്‍വരാജ്, കൊച്ചി മുന്‍ മേയര്‍ ടോണി ചെമ്മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
This website uses cookies.