
ഷിബു തോമസ് കുരുവിൻ മുകൾ
കാട്ടാക്കട: നെയ്യാറ്റിൻകര രൂപതയിലെ കട്ടയ്ക്കോട് ഫെറോന, ‘ലിറ്റിൽ വേ’ കുട്ടികൾക്ക് വേണ്ടി “ഗ്രോത്ത്: 2019” എന്ന പേരിൽ ഒരു ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. ഫെബ്രുവരി 8 വൈകുന്നേരം 6 മണിക്ക് ആരംഭിച്ച ക്യാമ്പ് 10 ഞായർ വൈകുന്നേരം 5.30-നാണ് സമാപിച്ചത്.
കട്ടയ്ക്കോട് സെന്റ് ആന്റണീസ് സ്കൂളിൽ ആരംഭിച്ച ഗ്രോത്ത്: 2019 ക്യാമ്പ് ഫെറോന വികാരി ഫാ.റോബർട്ട് വിൽസന്റ് ആണ് ഉദ്ഘാടനം ചെയ്തത്. ശ്രീ.അനിൽകുമാർ കുളത്തോട്ടുമല, ശ്രീ അനീഷ് കണ്ണറ വിള എന്നിവർ ക്യാമ്പ് കോർഡിനേറ്റ് ചെയ്തു. ഫാ.ജോസഫ് പാറാങ്കുഴി, സി.സുമിത, ശ്രീ.അഗസ്റ്റ്യൻ ചുള്ളിമാനൂർ, ശ്രീ.സിൽവസ്റ്റർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ക്യാമ്പ് അംഗങ്ങൾ കോട്ടൂർ ആന പരിപാലന കേന്ദ്രം സന്ദർശിച്ചു. ഫാ.സൈമൺ പീറ്റർ, ആനിമേറ്റർ ഷിബു തോമസ്, സി.മഞ്ചു എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.
ഞായറാഴ്ച വൈകുന്നേരം 5.30-ന് നടന്ന സമാപന സമ്മേളനത്തിൽ ഫെറോന ലിറ്റിൽ വേ എക്സി.സെക്രട്ടറി ഫാ. സൈമൺ പീറ്ററിന്റെ സമാപന സന്ദേശത്തോടു കൂടിയാണ് ഗ്രോത്ത്: 2019 – ന് സമാപനമായത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.