സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഗര്ഭഛിദ്രമെന്നാല് മനുഷ്യ ജീവനെ ഇല്ലാതാക്കിക്കൊണ്ട് ഒരു പ്രശ്നം പരിഹരിക്കാന് വാടകക്കൊലയാളിയെ ആശ്രയിക്കലിന് തുല്യമാണെന്ന് പാപ്പാ. സെന്റ് പീറ്റേഴ്സ് ബസലിക്കായിൽ ബുധനാഴ്ചകളിൽ സാധാരണ നടത്താറുള്ള പൊതുദര്ശന പരിപാടിയിലാണ് ഗര്ഭഛിദ്രത്തിനെതിരെയുള്ള പാപ്പായുടെ പ്രതികരണം.
മനുഷ്യ ജീവന്, അത് എത്രതന്നെ ചെറുതാണെങ്കിലും നശിപ്പിച്ചുകൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാനാവില്ലായെന്നും, ലോകത്തില് സംഭവിച്ചിട്ടുള്ള സകല തിന്മകളുടെയും സംഗ്രഹം ജീവനോടുള്ള നിന്ദയാണെന്നും പാപ്പാ പ്രസ്താവിച്ചു.
അതിക്രമവും ജീവന്റെ തിരസ്കരണവും ജന്മംകൊള്ളുന്നത് ഭയത്തില് നിന്നാണെന്ന് പാപ്പാ പറഞ്ഞു. ഉദാഹരണമായി, ഒരു ഗര്ഭസ്ഥ ശിശുവിന് ഗുരുതരമായ അംഗവൈകല്യമുണ്ടെന്നു കരുതുക. വേദനാജനകമായ ഇത്തരം അവസ്ഥകളില് മാതാപിതാക്കള്ക്ക്, ആ അവസ്ഥയെക്കുറിച്ചുള്ള ഭയത്തെ അതിജീവിച്ച്, യാഥാര്ത്ഥ്യത്തെ നേരിടുന്നതിന് ആവശ്യമായ സ്ഥൈര്യവും സ്നേഹ സാമീപ്യവും ആവശ്യമാണ്. എന്നാല് പലപ്പോഴും അവര്ക്ക് ലഭിക്കുന്നത് ഭ്രൂണത്തെ നശിപ്പിക്കുകയെന്ന പോംവഴിയായിരിക്കും. ‘ഭ്രൂണത്തെ നശിപ്പിക്കുക’യെന്ന പദത്തിന് പകരം
“ഗര്ഭം അലസിപ്പിക്കുക”യെന്നാണ് പകരം ഉപയോഗിക്കുന്ന പദമെങ്കിലും അതിനര്ത്ഥം ഒരാളെ നേരിട്ടു ഇല്ലാതാക്കുകയെന്നു തന്നെയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.