സ്വന്തം ലേഖകൻ
എറണാകുളം: 24 ആഴ്ച വളര്ച്ചയെത്തിയ, ജനിക്കാന് കേവലം 3 മാസം മാത്രം ബാക്കിയുള്ള ഗര്ഭസ്ഥ ശിശുവിനെ ക്രൂരമായി കൊല്ലുവാന് അനുവദിക്കുന്ന തരത്തിലുള്ള നിയമഭേതഗതി ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും, അഹിംസയുടെ നാടിന്റെ മൂല്യങ്ങള്ക്ക് യോജിച്ച പ്രവര്ത്തിയല്ലെന്നും, ആയതിനാല് ഈ നിയമം കേന്ദ്രസര്ക്കാര് അടിയന്തിരമായി പിന്വലിക്കണമെന്നും കുടുംബത്തിനും അല്മായര്ക്കും ജീവനും വേണ്ടിയുള്ള സീറോ മലബാര് സിനഡല് കമ്മീഷന് ആവശ്യപ്പെട്ടുവെന്ന് സീറോ മലബാർ മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ.ആന്റണി തലച്ചെല്ലൂർ അറിയിച്ചു.
അടിസ്ഥാനപരമായി നിയമങ്ങളുടെ ലക്ഷ്യം മനുഷ്യക്ഷേമമാണെന്നിരിക്കെ, നിരവധി ഗര്ഭസ്ഥ ശിശുക്കളുടെ കൊലപാതകത്തിന് കാരണമായ 1971-ലെ മെഡിക്കല് ടെര്മിനേഷന് ഓഫ് പ്രഗ്നന്സി ആക്ട്മൂലം സംഭവിച്ച മൂല്യച്യുതിക്ക് ആക്കം കൂട്ടുന്നതാണ് ഇപ്പോള് പുറപ്പെടുവിച്ചിരിക്കുന്ന നിയമഭേതഗതി എന്ന് കമ്മീഷന് വിലയിരുത്തി. പുരോഗതിയുടെ പേരിലാണ് ഇത്തരമൊരു നിയമഭേതഗതി കൊണ്ടുവരുന്നതന്ന് അവകാശപ്പെടുന്ന കേന്ദ്രസര്ക്കാര് സ്വന്തമായി പ്രതികരിക്കാന് ശേഷിയില്ലാത്ത നിഷ്കളങ്ക ശിശുക്കളുടെ ഹത്യവഴി എന്ത് പുരോഗമനമാണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
കമ്മീഷന് എപ്പിസ്കോപ്പല് ചെയര്മാന് മാര് ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് പ്രോ-ലൈഫ് അപ്പോസ്തോലേറ്റ് ചെയര്മാന് മാര് ജോസ് പുളിക്കല്, ജനറല് സെക്രട്ടറി ഫാ. ആന്റണി മൂലയില്, പ്രോ-ലൈഫ് അപ്പോസ്തോലേറ്റ് സെക്രട്ടറി സാബു ജോസ്, മാതൃവേദി സെക്രട്ടറി റോസിലി പോള് എന്നിവര് പങ്കെടുത്തു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.