സ്വന്തം ലേഖകൻ
മനാഗ്വ: നിക്കരാഗ്വയിലെ രാഷ്ട്രീയ ചലനങ്ങളിൽ വലിയ പങ്ക് വഹിച്ച കർദിനാൾ മിഹ്വേൽ ഒബാൻഡോ ഇ ബ്രാവോ (92) അന്തരിച്ചു. 1970കളിൽ അനസ്താസിയോ സൊമോസയുടെ ഏകാധിപത്യ വാഴ്ചയ്ക്കെതിരേ ഇടതുപക്ഷ സാൻഡീനിസ്റ്റാകൾ നയിച്ച പോരാട്ടത്തെ അന്ന് മനാഗ്വ ആർച്ച് ബിഷപ്പായിരുന്ന ഇദ്ദേഹം പിന്തുണച്ചു.
സാൻഡീനിസ്റ്റാകളും സർക്കാരുമായുള്ള പല ചർച്ചകളുടെയും ഇടനിലക്കാരനായും പ്രവർത്തിച്ചു. 1979 ജൂലൈയിൽ സൊമോസ ഭരണം വിട്ടശേഷം വന്ന സാൻഡീനിസ്റ്റാകളുടെ സർവാധിപത്യ പ്രവണതകളെയും മാർക്സിയൻ കടുംപിടുത്തങ്ങളെയും കർദിനാൾ വിമർശിച്ചു. ഡാനിയൽ ഒർട്ടേഗയുടെ സാൻഡീനിസ്റ്റാ ഭരണത്തിനെതിരേ പ്രവർത്തിച്ച വിഭാഗങ്ങൾക്കു കർദിനാൾ പിന്തുണ നൽകി.
1989-ൽ ഒർട്ടേഗയും എതിരാളികളും തമ്മിലുള്ള സമാധാനസന്ധിക്കും മധ്യസ്ഥത വഹിച്ചതു കർദിനാൾ ഒബാൻഡോയാണ്.
1985-ലാണ് ആർച്ച് ബിഷപ് ഒബാൻഡോ കർദിനാളായി ഉയർത്തപ്പെട്ടത്. വിശ്രമജീവിതം നയിക്കവേ, വാർദ്ധക്യ സഹജമായ രോഗങ്ങളാൽ 2018 ജൂണ് 3-Ɔο തിയതിയായിരുന്നു അന്ത്യം.
മുൻപാപ്പാ ബെനഡിക്ടിനെ തിരഞ്ഞെടുത്ത കോൺക്ലെവിൽ പങ്കെടുത്തിട്ടുണ്ട്. കർദ്ദിനാൾ മിഗ്വേലിന്റെ മരണത്തോടെ ആഗോളസഭയിലെ കർദ്ദിനാളന്മാരുടെ എണ്ണം 212 ആയി കുറയുകയാണ്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.