
സ്വന്തം ലേഖകൻ
ലണ്ടന്‍: ഇന്ത്യയില്‍ ക്രിസ്ത്യാനികളെ നിര്‍ബന്ധിച്ച് ഹിന്ദുക്കളാക്കുന്നുവെന്നും പള്ളികളും വിശ്വാസികളും തെരുവില്‍ ആക്രമിക്കപ്പെടുന്നു എന്നും ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ ഇന്ത്യക്കെതിരെ വ്യക്തമായ തെളുവുകളോടെ ചൊവ്വാഴ്ച ചർച്ച ചെയ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇന്ത്യൻ ഗവൺമെന്റിനോട് വിശദീകരണം തേടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കി. ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്ന നിരവധി കേസുകള്‍ ഇന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശ കാര്യാലയ ഓഫീസും അറിയിച്ചു.
മറ്റ് നിരവധി രാജ്യങ്ങളിലേതു പോലെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അനുദിനം വര്‍ധിച്ച് വരുന്ന അവസ്ഥയാണ് ഇന്ത്യയിലും എന്നാണ് ഫോറിന്‍ ഓഫീസ് മിനിസ്റ്ററായ മാര്‍ക്ക് ഫീല്‍ഡ് പ്രതികരിച്ചത്.
ഹൗസ് ഓഫ് കോമണ്‍സിലെ ഫോറിന്‍ ഓഫീസ് ചോദ്യാവലി വേളയിൽ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, എംപി ഡേവിഡ് ലിന്‍ഡെന്‍ ആണ് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ദ്രോഹപ്രവര്‍ത്തികള്‍ പെരുകന്നുവെന്ന വാദം ഉന്നയിച്ചത്.
ലോകത്താകമാനം ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നത് ഉയര്‍ത്തിക്കാട്ടി ഫോറിന്‍ ഓഫീസിന്റെ പിന്തുണയോടെ ഇന്ത്യയിൽനിന്ന് ലഭിച്ച റിപ്പോർട്ടുകൾ ട്രുറോയിലെ ബിഷപ്പ് ആണ് ഫോറിന്‍ സെക്രട്ടറി, ജെറമി ഹണ്ടിന് സമർപ്പിച്ചത് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയില്‍ ഛത്തീസ്‌ഗഡ്, ഒഡീഷ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, തെലങ്കാന, തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ടം ക്രിസ്തുമത വിശ്വാസികളെ ആക്രമിക്കുന്നത് പതിവായിരിക്കുന്നു.
ആക്രമികള്‍ ക്രിസ്ത്യാനികളെ മര്‍ദിക്കുന്നുവെന്നും ഹിന്ദുമതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുന്നുവെന്നും സ്ത്രീകളെ ലൈംഗിക പീഡനത്തിനിരകളാക്കി വധിക്കുന്നുവെന്നും വിവരിക്കുന്നു. തീര്‍ത്തും സ്വതന്ത്രവും സത്യസന്ധവും പക്ഷപാതിത്വമില്ലാത്തതുമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് താന്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നതെന്ന് ജെറമി ഹണ്ട് വെളിപ്പെടുത്തി.
ക്രിസ്ത്യാനികൾ ക്കെതിരെയുള്ള പീഡനം വർദ്ധിച്ചു വരുന്ന 50 രാജ്യങ്ങളെ വിലയിരുത്തിയപ്പോൾ, മുൻപന്തിയിൽ വന്ന ആദ്യ പത്ത് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടു എന്നത് ബ്രിട്ടന് വലിയ ആശങ്ക ആണ് ഉണ്ടാക്കിയിരിക്കുന്നത്.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.