വിക്ടോറിയ: തന്റെ ജീവിതത്തിലുടനീളം മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയത് ക്രിസ്തുവാണെന്ന് പ്രശസ്ത പോപ് ഗായിക ടോറി കെല്ലിയുടെ സാക്ഷ്യം. റോക്ക് ചര്‍ച്ചില്‍ വെച്ച് നടന്ന അഭിമുഖത്തിലാണ് ടോറി കെല്ലി ക്രിസ്തുവിലുള്ള തന്റെ വിശ്വാസം തുറന്നു പറഞ്ഞത്. തന്റെ സാക്ഷ്യത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്നറിയാത്തതിനാലാണ് ഇതിനു മുന്‍പ് തന്റെ വിശ്വാസം ഏറ്റു പറയാതിരുന്നതെന്നും ടോറി പറഞ്ഞു.
എനിക്കും നിങ്ങളുമായി പങ്കുവെക്കുവാന്‍ ഒരു അനുഭവണ്ടെന്ന് ദൈവം എനിക്ക് വെളിപ്പെടുത്തി തന്നു. ഇതിനു മുന്‍പൊരിക്കലും എനിക്കിത് പോലെ തോന്നിയിട്ടില്ല. മറ്റുള്ള ക്രിസ്ത്യാനികളെപോലെ തന്നെ താനും ജീവിതത്തില്‍ കൂടുതല്‍ പൂര്‍ണ്ണയാവുകുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ ജീവിതത്തിലുടനീളം തന്നെ സ്വാധീനിച്ച ബൈബിള്‍ വാക്യം പങ്കുവെക്കുവാനും ടോറി കെല്ലി മറന്നില്ല. വിശുദ്ധ പൗലോസ് ഫിലിപ്പിയര്‍ക്കെഴുതിയ 3:7-9 വരെയുള്ള വചനഭാഗമാണ് തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട വചനമെന്നും ടോറി വെളിപ്പെടുത്തി.
എന്റെ വിശ്വാസമാണ് എനിക്കുള്ളതെല്ലാം. വീട്ടിലായിരിക്കുമ്പോഴും പരിപാടികള്‍ക്ക് പോകുമ്പോഴും താന്‍ ബൈബിള്‍ വായിക്കാറുണ്ടെന്നും, സംഗീതലോകത്ത് തന്റെ വിനയവും ലാളിത്യവും കൈവിടാതെ കാത്തുസൂക്ഷിക്കുന്നതിന് തന്റെ വിശ്വാസം തന്നെ സഹായിച്ചിട്ടുണ്ടെന്നും കെല്ലി പറഞ്ഞു. ചെറുപ്പത്തിലേ അതിമനോഹര ഗാനങ്ങള്‍ ആലപിച്ച് യുട്യൂബില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ടോറി പ്രസിദ്ധയായത്.
ഗാന രചയിതാവു കൂടിയായ ടോറി 58-മത് ഗ്രാമി അവാര്‍ഡില്‍ ഏറ്റവും മികച്ച പുതുമുഖ ഗായികക്കുള്ള അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിന്നു. ഈ വര്‍ഷം ആരംഭത്തില്‍ ക്രിസ്ത്യന്‍ റാപ്പറായ ലെക്രെയുമായി ചേര്‍ന്ന് “ഐ വില്‍ ഫൈന്‍ഡ് യു’ എന്ന ഭക്തിഗാനവും പുറത്തിറക്കിയിരുന്നു.ഒരു ആനിമേഷന്‍ ചലച്ചിത്രത്തിന് വേണ്ടി തന്റെ ശബ്ദവും കെല്ലി നല്‍കിയിട്ടുണ്ട്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.
View Comments
A wonderful witness on the day of the Feast of All Saints... Glory to God in the Highest...