ലാറ്റിന്‍ അമേരിക്ക:ഒരു കാലത്ത് ക്രിസ്ത്യാനികൾക്ക് അതി നിന്ദ്യനും പീഢകനുമായിരുന്ന പൗലോസിനെ പിൽക്കാലത്തുള്ളവർക്കു ഏറ്റവും സ്വാധീനവൈശിഷ്ട്ടം ഉള്ള ക്രിസ്തുവിന്റെ അപ്പോസ്തലനാക്കി മാറ്റിയ ചരിത്രവിവരണം നൽകുന്ന ചലച്ചിത്രമായ “ക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസ് ” ഈ മാസം 23-ന് പ്രദർശനത്തിന് ഒരുങ്ങുന്നു.
ആൻഡ്രൂ ഹൈയാത്ത് രചനയും സംവിധാനവും നിർവഹിച്ച് ഡേവിഡ് സെലോണും ടി.ജെ. ബെർഡനും ചേർന്ന് നിർമിച്ചിരിക്കുന്ന 106 മിനിട്ടോളം ദൈർഘ്യമുള്ള ഈ ചിത്രത്തെ വളരെ ആകാംക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നത്.
“ക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസ് ” രണ്ടുപേരുടെ കഥ പറയുന്നു. ഭിഷഗ്വരനായ ലൂക്ക് സധൈര്യം സാഹസികമായി നീറോ ചക്രവർത്തിയാൽ വധശിക്ഷക്ക് വിധിച്ച് തുറങ്കിലടക്കപ്പെട്ട സുഹൃത്ത് പൗലോസിനെ സന്ദർശിക്കുന്നു. ചക്രവർത്തിയായ നീറോയാവട്ടെ ഏതു ഭീകര നപടികൾ വിധേനയും ക്രിസ്ത്യാനികളെ റോമിൽ നിന്നും പൂർണ്ണമായും ഉൻമൂലനം ചെയ്യാൻ ദൃഢനിശ്ചയം ചെയ്തിരിക്കുമ്പോൾ ആണിത്. എന്നാൽ പൗലോസിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നേ തന്നെ ലൂക്ക് ആദ്യകാലങ്ങളിൽ “മാർഗം” എന്ന് വിളിക്കപ്പെട്ടു പിന്നീട് “ക്രിസ്തുമതം “എന്ന് പ്രചരിച്ച ക്രിസ്തു സഭയുടെ ആദ്യകാല ചരിത്രഗ്രന്ഥം രചിക്കുന്നതിൽ ലക്ഷ്യം കാണുന്നു.
തടവറയിൽ ചങ്ങലകളാൽ ബന്ധിതനായ തന്റെ ഇപ്പോഴത്തെ സഹനം താൻ അനുഭവിച്ച ചമ്മട്ടി അടി, കല്ലെറിയലുകൾ, കപ്പലപകടങ്ങൾ, പട്ടിണി, തണുപ്പ്, വിശപ്പ് എന്നിവയെക്കാൾ വേദനയേറിയ ആന്തരിക സഹനം ആയി പൗലോസ് തിരിച്ചറിയുന്നു.
തടവറയിലെ ഇരുണ്ട നിഴലുകൾ തന്റെ പൂർവകാല അകൃത്യങ്ങളിലേക്കു വലിച്ചിഴക്കുമ്പോഴും ക്രിസ്തുവിനെ കണ്ടെത്തിയതിന്റെയും മറ്റൊരു ക്രിസ്തുവോളം മാറാൻ ഒരുങ്ങിയതിന്റെയും ആത്മവീര്യംഅദ്ദേഹത്തെ ഉലക്കാതെ നിർത്തുന്നു. ക്രിസ്തുവിന്റെ സദ്‌വാർത്തയാവാനും ആ സന്ദേശം ലോകം മുഴുവൻ അറിയിക്കുവാനും ഉള്ള വെമ്പലുകളിൽ രണ്ടുപേരും മാനസിക ബലഹീലനതകൾക്കെതിരെയും ചക്രവർത്തിയുടെ നികൃഷ്ട നടപടികൾക്കെതിരെയും നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു.
ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പൗലോസിനെ ‘ഗെയിം ഓഫ് ത്രോഡൻസ്’ലെ അഭിനേതാവായ ജെയിംസ് ഫോക്നറും ലൂക്കയെ “ദി പാഷൻ ഓഫ് ദി കൈസ്റ് “ലെ ക്രിസ്തുവിനെ അഭിനയിച്ച ജിം കാവിസൈലും അവതരിപ്പിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കി പ്രദർശനത്തിനായി കാത്തിരിക്കുന്ന ചിത്രം അമേരിക്കയിൽ മാത്രം ഇതിനകം 2000 ലധികം തിയേറ്ററുകൾ ഏറ്റെടുത്തുകഴിഞ്ഞു.
ഫാ. ഷെറിൻ ഡൊമിനിക് സി. എം., ഉക്രൈൻ.
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന് കരിമ്പന്(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഛര്ദ്ദിയെ തുടര്ന്ന് ഗുരുതരാവസ്ഥയിലായ ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് സൂചിപ്പിക്കുന്ന വാര്ത്താക്കിറിപ്പ്…
This website uses cookies.