ജോസ് മാർട്ടിൻ
ഫോർട്ട് കൊച്ചി: കെ.സി.ബി.സി. ആഹ്വാനം ചെയ്ത യുവജന ദിനത്തോടനുബന്ധിച്ച് കോവിഡ് -19 എന്ന മഹാമാരിക്കെതിരെ നസ്രേത്ത് തിരുകുടുംബ ദേവാലത്തിലെ കെ.സി.വൈ.എം., സി.എം.എൽ., ജീസസ്സ് യൂത്ത്, എന്നീ സംഘടകളുടെ സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണം നടത്തി. ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ പുത്തൻപുരക്കൽ കോവിഡ് -19 മഹാമാരിക്കെതിരെ പോരാടാനുള്ള ബോധവൽക്കരണ പ്രചരണ പരിപാടികൾക്ക് സന്ദേശം നൽകി.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് കോവിഡ് – 19 മഹാമാരിയെ എങ്ങിനെ പ്രതിരോധിക്കാം എന്ന സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളുമായി യുവജന സംഘടനാ നേതാക്കൾ ബോധവൽക്കരണ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന്, യുവജന സംഘടനകളെ പ്രതിനിധീകളായ ജിക്സൺ (കെ.സി.വൈ.എം), നിൽട്ടൻ (സി.എം.എൽ.) വിജിൽ (ജീസസ്സ് യൂത്ത്) എന്നിവർ ചേർന്ന് പതാക ഉയർത്തി. ഫാ.എഡ്വിൻ മെൻഡസ്, ഫാ.ജോർജ് സെബിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.