അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്സ് സമരിറ്റന്‍സ് ടാസ്ക് ഫോഴ്സും, കത്തോലിക്കാ സഭയുടെ സാമൂഹ്യ സംഘടനയായ കാരിത്താസ് ഇന്ത്യയും കൈകോത്ത് കോവിഡ് രോഗികള്‍ക്കായി ഓക്സിജന്‍ കോണ്‍സന്റെറേറ്റര്‍ ലഭ്യമാക്കുന്നു. കോവിഡ് ബാധിച്ച് രോഗികള്‍ക്ക് ഓക്സിജന്‍ ലഭിക്കാന്‍ വൈകിയാല്‍ ഇനി നിഡ്സ് ഓക്സിജൻ കോണ്‍സന്‍ററേറ്റര്‍ എത്തിച്ച് നല്‍കും.
സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രികളില്‍ മാത്രമുളള സംവിധാനം കാരിത്താസ് ഇന്ത്യയുടെ ഡയറക്ടര്‍ ഫാ.പോള്‍ മുഞ്ഞേലിയുടെ ഇടപെടലിലൂടെയാണ് നിഡ്സ് സമരിറ്റന്‍സ് ടാസ്ക്ക് ഫോഴ്സിന് ലഭ്യമാക്കിയത്. കൂടാതെ, നെയ്യാറ്റിന്‍കര രൂപതയിലെ 11 ഫൊറോനകളെയും ഉള്‍പ്പെടുത്തി ഡിസാസ്റ്റര്‍ ക്ലിനിക് കോവിഡ് ഇന്‍ഫര്‍മെഷന്‍ സപ്പോര്‍ട്ട് സെന്റെറിനും തുടക്കം കുറിച്ചു. കാരിത്താസ് ഇന്ത്യയുടെ റിസ്ക് റിഡക്ഷന്‍ പ്രോജക്ടിന്‍റെ ഭാഗമാണ് പദ്ധതി.
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. നിഡ്സ് പ്രസിഡന്‍റ് മോണ്‍.ജി.ക്രിസ്തുദാസ്, നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി. ആന്‍റോ, കാരിത്താസ് ഇന്ത്യാ നെയ്യാറ്റിന്‍കര രൂപത കോ-ഓഡിനേറ്റര്‍ ബിജു ആന്റെണി, വ്ളാത്താങ്കര മേഖല ആനിമേറ്റർ ഷൈല മാര്‍ക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.