അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കൊറോണയില്‍ പാവങ്ങള്‍ക്ക് കൈത്താങ്ങായ കണ്ണറവിള ഇടവകയിലെ കെ.സി.വൈ.എം. യൂണിറ്റ് പ്രസിഡന്റ് അഖില്‍ ഇനി ഇല്ല. ഇടവകയെയും നാടിനെയും കണ്ണീരിലാഴ്ത്തി അഖില്‍ യാത്രയായി. ഹൃദയാഘാതത്തിലൂടെയാണ് മരണമെന്നാണ് നിഗമനം.
കൊറോണയില്‍ കഷ്ടപ്പെടുന്ന ഇടവകാ ജനങ്ങള്‍ക്ക് 220 ലധികം ഭക്ഷ്യ കിറ്റുകളാണ് അഖിലിന്റെ നേതൃത്വത്തില്‍ നേരിട്ടെത്തിച്ചത്. എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ അഖില്‍ ഇപ്പോള്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കണ്ണറവിള എസ്.എസ്.ഭവനില്‍ സുരേഷ്-സുധ ദമ്പതികളുടെ 2 മക്കളില്‍ ഇളയമകനാണ് അഖില്‍, അഖിലയാണ് സഹോദരി.
അഖിലിന്റെ വിയോഗത്തില്‍ ഇടവക വികാരി ഫാ.ബിനു ടി. യും, കെസിവൈഎം നെയ്യാറ്റിന്‍കര രൂപത ഡയറക്ടര്‍ ഫാ.റോബിന്‍ സി.പീറ്ററും അനുശോചനം അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംസ്കാര ചടങ്ങുകള്‍.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില് ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.