എസക്കിയേൽ 1 : 2-5.24-28
മത്തായി 17 : 22-27
“മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു.
അവര്‍ അവനെ വധിക്കും; എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും”.
യേശു താൻ നേരിടുവാനിരിക്കുന്ന, താൻ കടന്നുപോകാനിരിക്കുന്ന ഭൂതകാലം ശിഷ്യന്മാരോട് പറയുകയാണ്. ഇവിടെ യേശുവിന്റെ വാക്കുകളിൽ 5 കാര്യങ്ങൾ വ്യക്തമാകുന്നുണ്ട്.
1) താൻ വന്നിരിക്കുന്നത് മനുഷ്യനെ പാപത്തിൽ നിന്ന് വീണ്ടെടുക്കുവാനാണ്.
2) തന്റെ വഴി സ്വീകരിക്കുന്നവരും തന്റെ ജീവിത പാത താണ്ടേണ്ടിവരും.
3) തന്റെ അനുയായി ആകുന്നവരും മറ്റുള്ളവരെ പാപത്തിൽ നിന്നും വീണ്ടെടുക്കുവാനായി വിളിക്കപ്പെടുന്നവരാണ്.
4) നേരിടേണ്ടി വരുന്നത് മരണമാണെങ്കിലും യാതൊരുവിധ കോബ്രൊമൈസിനും താൻ തയ്യാറാവില്ല.
5) തന്റെ അനുയായി ആകുന്നവരും ജീവിതത്തിൽ, സത്യത്തിനു വേണ്ടി നിലകൊള്ളുമ്പോൾ യാതൊരു വിധ കോബ്രൊമൈസിനും വിധേയപ്പെടരുത്.
സ്നേഹമുള്ളവരെ, നമ്മുടെ പ്രാർഥന ഇപ്രകാരമായിരിക്കണം: പിതാവായ ദൈവമേ നിന്റെ തിരുസുതന്റെ പാതപിന്തുടർന്ന്, സത്യത്തിന് സാക്ഷ്യം വഹിക്കുവാനും, നേരിടേണ്ടിവരുന്ന കുരിശുകളെ സഹനത്തോടും, പ്രത്യാശയോടും, ക്ഷമയോടും, യേശുവിനോടുള്ള സ്നേഹത്തെപ്രതിയും ഏറ്റെടുക്കുവാൻ സഹായിക്കേണമേ. ക്രിസ്തുവിന്റെ പാതയിൽ നിന്നും വ്യതിചലിക്കുന്ന തരത്തിൽ യാതൊരു വിധ കോബ്രൊമൈസിനും വിധേയപ്പെടാതിരിക്കുവാൻ സഹായിക്കേണമേ.
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.