അനുജിത്ത്
കൊല്ലം: കൊയിലോൺ കോൾപ്പിങ് റീജിയൻ, കൊയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29-ന് അഡോൾഫ് കോൾപ്പിങ് ദിനം ആഘോഷിച്ചു.
കൊല്ലം റീജിയൻ ഡയറക്ടർ അധ്യക്ഷത വഹിച്ച പരിപാടി കൊല്ലം രൂപത മെത്രാൻ അഭിവന്ദ്യ ഡോ. പോൾ ആന്റണി മുല്ലശേരിൽ ഉദ്‌ഘാടനം ചെയ്തു.
1980-1990 കാലഘട്ടങ്ങളിലാണ് കോൾപ്പിങ് സംഘടന കൊല്ലം രൂപതയിൽ സ്ഥാപിതമാകുന്നത്. തുടർന്ന്, “കാലത്തിന്റെ അടയാളങ്ങൾ മനസ്സിലാക്കി അതിനുസൃതമായി പ്രത്യുദ്ധരിക്കണം” എന്ന അഡോൾഫ് കോൾപ്പിങ്ങിന്റെ വാക്കുകൾക്ക് ഊന്നൽ നൽകി കൊണ്ട് കൊയിലോൺ റീജിയൻ മികച്ച പ്രവർത്തങ്ങൾ കാഴ്ച്ച വയ്ക്കുന്നു.
വേദനകൾ അനുഭവിക്കുന്നവരെയും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരെയും പുന:രുദ്ധരിപ്പിക്കുന്നതിനു വേണ്ടി കോൾപ്പിങ് സ്വായത്തമാക്കിയ കൈത്തൊഴിലുകൾ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കുന്നതിലൂടെയാണ് ആദ്യത്തെ കോൾപ്പിങ് സംഘടന സ്‌ഥാപിതമായത്. ഇന്ന് ഏകദേശം 62ഓളം രാജ്യങ്ങളിൽ കോൾപ്പിങ് സംഘടന അതിന്റെ പ്രവർത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
കോൾപ്പിങ് ദിനാഘോഷത്തിന്റെ ഭാഗമായി കോൾപ്പിങ് നാഷണൽ ഡയറക്ടർ ഫാ. ആന്റണി രാജ്, രൂപത ഡയറക്ടർ ഫാ.അൽഫോൻസ്, എം.പി. പ്രേമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.