
ബിബിൻ ജോസഫ്
കൊല്ലം: കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ നിർദ്ദേശമനുസരിച്ചു കേരളത്തിലെ എല്ലാ രൂപതയിലും നടക്കുന്ന ഭ്രൂണഹത്യാവിരുദ്ധ പ്രാർത്ഥനാദിനത്തിന്റെ ഭാഗമായി കൊല്ലം രൂപതയിലും പ്രാർത്ഥനാദിനം നടത്തി.
ജീവൻ കൊടുക്കുവാൻ കഴിവില്ലാത്ത മനുഷ്യന് ജീവനെടുക്കുവാനുള്ള അധികാരവുമില്ലെന്ന് ദിവ്യബലി മധ്യേ ഫാ.ഷാനി ഫ്രാൻസിസ് ഉദ്‌ബോധിപ്പിച്ചു. സുപ്രീം കോടതിയിൽ ഭ്രൂണഹത്യ ചെയ്യുവാനുള്ള സമയപരിധി ആറു മാസമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കേന്ദ്രസർക്കാർ ഉത്തരം നൽകേണ്ട ദിവസമായിരുന്നു ഇന്ന്. ആ ഹർജിയിലെ ഒരു ക്ളോസ് ആയി ഒൻമ്പതു മാസം വരെ ഗര്ഭാശയത്തിലെ കുഞ്ഞിനെ ചില കാരണങ്ങളുടെ പേരിൽ വധിക്കണം എന്നാവശ്യപ്പെടുന്നുണ്ട്.
എന്നാൽ, ഗർഭസ്ഥ ശിശു ശാസ്ത്രമായ ഫിറ്റോളജി വളരെയധികം പുരോഗതി പ്രാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭ്രൂണഹത്യക്ക് അഞ്ചുമാസം വരെ അനുമതി നൽകുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് തന്നെ വേണ്ടായെന്നു വെക്കണമെന്നാണ് പ്രോലൈഫ് സമിതിയുടെ കാഴ്ചപ്പാട്. ആയതിനാൽ അധികാരികൾ സത്യം തിരിച്ചറിഞ്ഞു കുഞ്ഞുങ്ങളോടുള്ള നീതി നടപ്പിലാക്കുവാനാണ് ഇന്നത്തെ ദിവസം തന്നെ കേരളമാകെ പ്രാർത്ഥന നടത്തുന്നത്.
രൂപതാതലത്തിൽ രാവിലെ പത്തിന് ഫാത്തിമാ ശ്രയിനിൽ നടത്തിയ ആരാധനക്ക് രൂപത പ്രോലൈഫ് സമിതിയോടൊപ്പം റോസാമിസ്റ്റിക്ക പ്രോലൈഫ് മൂവ്മെന്റും നേതൃത്വം നൽകി. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ ഷാനി ഫ്രാൻസിസ് കാർമികത്വം വഹിച്ചു. കെ.സി.ബി.സി. പ്രോലൈഫ് സമിതി സംസ്ഥാന ആനിമേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, സംസ്ഥാന ജോയിന്റ് സെക്രട്ടറിയും രൂപത പ്രസിഡണ്ടുമായ റോണാ റിബെയ്‌റോ, തിരുവനന്തപുരം മേഖല ജോയിന്റ് സെക്രട്ടറി ജീവാ ജേക്കബ് എന്നിവർ സംസാരിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.