Categories: Kerala

കൊല്ലം രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തിന് തുടക്കമായി

കുരീപ്പുഴ സെന്‍റ് ജോസഫ് ദേവാലയം രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടന ദേവാലയം...

സ്വന്തം ലേഖകന്‍

കൊല്ലം: കൊല്ലം രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തിന് തുടക്കമായി. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ വി.യൗസേപ്പിന്റെ വര്‍ഷമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രൂപതയില്‍ യൗസേപ്പിതാവിന്റെ വര്‍ഷത്തിന് തുടക്കം കുറിച്ചത്.

കുരീപ്പുഴ സെന്‍റ് ജോസഫ് ഇടവകയില്‍ നടന്ന ഔദ്യോഗിക പ്രഖ്യാപന ചടങ്ങുകള്‍ക്ക് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ പോള്‍ ആന്റെണി മുല്ലശേരി പിതാവ് നേതൃത്വം നല്‍കി.

പരിപാടിയില്‍ കുരീപ്പുഴ വികാരി ഫാ.ഫ്രാന്‍സിസ് ജോണ്‍ നേതൃത്വം നല്‍കി. രൂപതയിലെ വൈദികരും, അത്മായ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന്, കുരീപ്പുഴ സെന്‍റ് ജോസഫ് ദേവാലയം രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടന ദേവാലയമായി പ്രഖ്യാപിക്കുകയും ചെയ്തു. ചടങ്ങുകളെല്ലാം പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടത്തിയത്.

 

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

vox_editor

Recent Posts

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

5 days ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

7 days ago

പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ചുള്ള “മാത്തെർ പോപ്പുളി ഫിദെലിസ്” വത്തിക്കാൻ രേഖ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…

1 week ago

പരിശുദ്ധ മറിയവും സഭയും

മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…

1 week ago

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

2 weeks ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

2 weeks ago