ഈ ദിവസങ്ങളിൽ ലോകം മുഴുവനുമുള്ള മനുഷ്യരിൽ ഭൂരിഭാഗവും മരണതുല്യം ജീവിക്കുകയാണ്. കൊറോണ വൈറസിനെ കുറിച്ചുള്ള ഭീതിയിൽ മരണതുല്യം ജീവിക്കുന്നു. എന്നാൽ, ആത്മീയതയിൽ മരണതുല്യം ജീവിക്കുന്നവരാണ് അതിലും കൂടുതൽ. എസക്കിയേൽ പ്രവാചകനിലൂടെ ദൈവം പറയുന്നു: “എന്റെ കല്പനകൾ പാലിക്കുകയും നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്താൽ നീ തീർച്ചയായും ജീവിക്കും” (എസക്കി.18:21). ഈ അർത്ഥത്തിൽ കല്പനകൾ പാലിക്കാത്തവർ ജീവിക്കുണ്ടെങ്കിലും മരണതുല്യമാണ് ജീവിക്കുന്നത്. മരണത്തിൽ നിന്നും ജീവനിലേക്കുള്ള വഴിയേതെന്നു മത്തായി 5:21-26 തിരുവചനഭാഗത്തു പറയുന്നു.
1) കൊല്ലരുത്: മരണം എന്നുപറഞ്ഞാൽ ഭൂമിയും മനുഷ്യയും തമ്മിലുള്ള ബന്ധം ഇല്ലാതാകുന്നതാണ്. ശാരീരീരികമായി ഒരുവനെ കൊല്ലുന്നതിലൂടെ അവനു ഭൂമിയുമായുള്ള ബന്ധം ഇല്ലാതാക്കുന്നു. തീർച്ചയായിട്ടും അത് മാരകമായ ഒരു തിന്മയാണെന്നു ഏതുമനുഷ്യനും അറിയാം.
2) സഹോദരനോട് കോപിക്കുന്നത്: സഹോദരനോട് കോപിക്കുന്നവാൻ ഒരർത്ഥത്തിൽ ഹൃദയത്തിൽ അവനെ കൊന്നുകഴിഞ്ഞു. കോപിക്കുന്നതുമൂലം ഒരു ആത്മീയ മരണം സംഭവിച്ചു കഴിഞ്ഞു. ആയതിനാൽ ആത്മീയതയിൽ ജീവിക്കാനുള്ള രണ്ടാമത്തെപടി, സഹോദരനെ ഹൃദയത്തിൽ ഹൃദയത്തിൽ കൊല്ലാതിരിക്കണം, അവനോടു ഹൃദയത്തിൽപോലും കോപം സൂക്ഷിക്കാൻ പാടില്ല.
3) സഹോദരനെ വിഡ്ഢിയെന്നു വിളിക്കുന്നത്: സഹോദരനെ ഒരു വികാര തള്ളലിൽ ഒരു മോശമായ വാക്കുകൊണ്ടു പോലും വേദനിപ്പിക്കരുത്. വാക്കുകൊണ്ട് വേദനിപ്പിക്കുന്നത് അവനെ ഹൃദയത്തിൽ കൊല്ലുന്നതിനുതുല്യം. ഹൃദയത്തിൽ നിന്നുയരുന്ന വാക്കുകൾക്ക് സ്നേഹത്തിന്റെ മാധുര്യം ചാലിക്കുന്നതല്ലേ ജീവനിലേക്കു നയിക്കുന്ന വഴി.
4) സഹോദരനോടുള്ള രമ്യത: ഞാൻ തെറ്റുചെയ്തവരോട് മാത്രമല്ല, എന്നോട് തെറ്റ് ചെയ്തവരോടുമുള്ള തെറ്റുകൾ ക്ഷമിക്കുവാനും സാധിക്കുന്നതുമൂലം ഹൃദയത്തിൽ ഒരു ബലിക്കല്ല് നിർമ്മിച്ച് ഒരു യഥാർത്ഥ ബലിയർപ്പിക്കുന്നതിനു തുല്യം. അവൻ എന്നെ വേദനിപ്പിച്ചവനാകാം അവനും എന്റെ പ്രാർത്ഥനയിൽ ഒരു സ്ഥാനമുണ്ടാക്കുന്നതല്ലേ യഥാർത്ഥ ആത്മീയജീവിതം.
ഈ അർത്ഥത്തിൽ കൊലപാതകം എന്ന തിന്മ തുടങ്ങുന്നത് ആത്മീയഅകൽച്ചയിൽ നിന്നാണ്. അപരനെ, അവൻ എന്നോടു തെറ്റു ചെയ്തവനായിരുന്നാലും അവനെ എന്റെ ബലിയിൽ ഓർക്കപ്പെടാതെ പോകുന്നിടത്ത് മരണത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടുകഴിഞ്ഞു. ആത്മീയമായ ഈ അകൽച്ച സഹോദരനെ വാക്കുകൊണ്ട് വേദനിപ്പിക്കുന്നതിലേക്കും, അവനോടു കോപിക്കുന്നതിലേക്കും, തുടർന്ന് മരണത്തിലേക്കും നയിക്കുമെന്ന് ഈ വചനഭാഗം നമുക്കു മുന്നറിയിപ്പുതരുന്നു. ജീവിക്കുന്നിടത്തോളം “മരണതുല്യം ജീവിക്കാതിരിക്കാൻ”, ധീരതയോടെ ജീവിക്കാൻ, എന്റെ ബലികളിൽ, എന്റെ പ്രാർത്ഥനാ നിമിഷങ്ങളിൽ അപരനും ഒരിടം ഉണ്ടാക്കിയെടുക്കാൻ കഴിയട്ടെ, അതത്രേ യഥാർത്ഥ ആത്മീയജീവിതം.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.