
സ്വന്തം ലേഖകൻ
വിജയപുരം: കൊറോണയെ അതിജീവിക്കാന് വിജയപുരം രൂപതയിലെ ചാത്തന്തറ സെന്റ് സെബാസ്റ്റ്യന് ദേവാലയൽ പ്രാര്ഥനാനിര്ഭരമായ തിരുസ്വരൂപ പ്രദക്ഷിണം ശ്രദ്ദേയമായി. കോവിഡ് മനദണ്ഡങ്ങള പാലിച്ച് നടത്തിയ തിരുസ്വരൂപ പ്രദക്ഷിണിത്തെ വിശ്വാസികള് റോഡരുകില് തിരികള് തെളിച്ചും കൈകള്കൂപ്പി വണങ്ങിയും സ്വീകരിച്ചു. വര്ഷങ്ങള്ക്ക് മുമ്പ് പ്രദേശത്തെത്തിച്ചേര്ന്ന കുടിയേറ്റകര്ഷകരായ വിശ്വാസികളാണ് ഈ പ്രദേശത്തിലുളളതില് ഭൂരിഭാഗവും. ഈ പ്രദേശത്തെ ആത്മീയ പ്രവര്ത്തനങ്ങള്ക്ക് പ്രചോദനമായി ഉയര്ന്ന് നില്ക്കുന്നതാണ് ചാത്തന്തറ സെന്റ് സെബാസ്റ്റ്യന് പളളി.
1950 കാലഘട്ടത്തില് പ്രദേശത്തെ ആകമാനം ബാധിച്ച വസൂരിയെ പ്രതിരോധിക്കാന് വിശുദ്ധ സെബസ്ത്യനോസിന്റെ തിരുസ്വരൂപ പ്രദക്ഷിണം നടത്തുകയും, അങ്ങനെ അത്ഭുതകരമായി വസൂരി വിട്ടൊഴിഞ്ഞ് പോയതിന്റെയും ചരിത്ര പശ്ചാത്തലത്തിലാണ് തിരുസ്വരൂപ പ്രദക്ഷിണം ഇടവക വികാരി ഫാ.റൊണാള്ഡ് മാത്യൂവിന്റെ നേതൃത്വത്തില് വീണ്ടും നടത്തിയത്. പില്ക്കാലത്ത് വളരെ കറച്ച് ദൂരം മാത്രം നടത്തി വന്നിരുന്ന പ്രദക്ഷിണം, കോവിഡിന്റെ പശ്ചാത്തലത്തില് 7 കിലോമീറ്ററോളം ദൂരം ചുറ്റി വിശ്വാസികളിലേക്ക് എത്തുകയായിരുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.