ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചി നിവാസികൾ അനുഭവിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടക്കൊച്ചി കോ-ഓഡിനേറ്റിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല കളക്ടർ, കൊച്ചി മേയർ, എം.എൽ എ., എം.പി എന്നിവർക്ക് ഇ-മെയിൽ അയച്ച് പ്രതിഷേധിച്ചു. ഇ-മെയിൽ ക്യാമ്പയ്ന്റെ ഉദ്ഘാടനം കെ.സി.വൈ.എം. കൊച്ചി രൂപതാ ജനറൽ സെക്രട്ടറി കാസി പൂപ്പന, അധികാരികൾക്ക് ഇ-മെയിൽ അയച്ചു കൊണ്ട് നിർവ്വഹിച്ചു.
മേഖല കോ-ഓഡിനേറ്റർ ആൻസ്റ്റൽ ആന്റെണി അദ്ധ്യക്ഷത വഹിച്ചു. അധികാരികൾ മാറി മാറി വന്നാലും കൊച്ചിക്കാർ അനുഭവിക്കുന്ന കഷ്ടതകൾ മാത്രം ഒരു മാറ്റവും ഇല്ലാതെ തുടർന്നു കൊണ്ടിരിക്കുന്നുവെന്നും, കൊച്ചി നിവാസികൾ നേരിടുന്ന വെള്ളക്കെട്ട്, റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ ഉടൻ പരിഹരിക്കുക, കനാലുകൾ സമയാസമയങ്ങളിൽ വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇ-മെയിൽ ക്യാമ്പയ്ൻ നടത്തപ്പെടുന്നതെന്നും കെ.സി.വൈ.എം. കൊച്ചി രൂപത ജനറൽ സെക്രട്ടറി കാസി പൂപ്പന പറഞ്ഞു.
രൂപത എക്സിക്യൂട്ടിവ് അംഗം ഡാൽവിൻ ഡിസിൽവ, മേഖല കോഡിനെറ്റർ ജോഷ്വാ ജോൺ, തോപ്പുംപടി യൂണിറ്റംഗം ജോവിൻ ജോസഫ് എന്നിവർ പങ്കെടുത്തു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.