സ്വന്തം ലേഖകൻ
എറണാകുളം: ക്രൈസ്തവരുടെ കൂദാശയായ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരാമര്ശങ്ങള് പ്രസിദ്ധീകരിക്കുകയും മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയില് വിദ്യാര്ത്ഥികളുടെ ഇടയില് ഉള്പ്പെടെ പ്രചരിപ്പിക്കുന്നതിന് ആഹ്വാനം നല്കുകയും ചെയ്ത കേരളഭാഷ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയുടെ പത്രാധിപര് പ്രൊഫ. വി. കാര്ത്തികേയന് നായര്ക്കെതിരെ മതത്തെയും മതവിശ്വാസത്തെയും അവഹേളിച്ചതിന് ഇന്ത്യന് ശിക്ഷാനിയമം 295എ വകുപ്പു പ്രകാരം ക്രിമിനല് കേസെടുക്കണമെന്ന് കെ.എല്.സി.എ. സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
കേരളഭാഷ ഇന്സ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക ജേണലായ വിജ്ഞാനകൈരളി കേരളത്തിലെ എല്ലാ സര്വകലാശാലകളും അംഗീകരിച്ച ഒരു പ്രസിദ്ധീകരണം ആയിരിക്കെ ഇത്തരത്തില് മത വിദ്വേഷം പുലര്ത്തുന്ന, മത ആചാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്ശങ്ങളുമായി പത്രാധിപക്കുറിപ്പ് തന്നെ പുറത്തിറങ്ങുന്നത് കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് ചെയര്മാന് മുഖ്യമന്ത്രി പിണറായി വിജയന്റെയും, വൈസ് ചെയര്മാന് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലന്റെയും അറിവോടുകൂടിയാണൊ എന്ന് വെളിപ്പെടുത്തണമെന്നും കെ.എല്.സി.എ. ആവശ്യപ്പെട്ടു.
സര്ക്കാര് ചെലവില് അച്ചടിക്കുന്ന ഈ മാസികയില് തുടര്ച്ചയായി കഴിഞ്ഞ രണ്ടു ലക്കങ്ങളില് മതവിശ്വാസങ്ങളെ അവഹേളിക്കുന്ന ലേഖനങ്ങള് പ്രസിദ്ധീകരിക്കുന്നത് സമകാലിക കേരളത്തില് മതവിശ്വാസങ്ങളെ ആകെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടുകൂടി പുതിയതലമുറയെ മാറ്റിയെടുക്കാനുള്ള സംസ്ഥാന സര്ക്കാരിന്റെ ശ്രമമായി വ്യാഖ്യാനിക്കേണ്ടിവരുമോ എന്നും കെ.എല്.സി.എ. ആശങ്ക പ്രകടിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷതവഹിച്ചു. ജനറല് സെക്രട്ടറി അഡ്വ ഷെറി ജെ. തോമസ്, ടഷറര് ജോസഫ് പെരേര, മോണ്. ജോസ് നവാസ്, വൈസ് പ്രെസിഡന്റുമാരായ സി. ടി. അനിത, ഇ. ഡി. ഫ്രാന്സിസ്, എം. സി. ലോറന്സ്, എബി കുന്നേപ്പറമ്പില്, എഡിസന് പി. വര്ഗ്ഗീസ്, ജോണി മുല്ലശ്ശേരി, സെക്രട്ടറിമാരായ ഷൈജ ആന്റണി, ജോസഫ് ജോണ്സന്, ബേബി ഭാഗ്യോദയം, ജസ്റ്റിന് ആന്റണി, കെ. എച്ച്. ജോണ്, ജസ്റ്റിന് കരിപ്പാട്ട്, ജോര്ജ് നാനാട്ട്, അനില് ജോസഫ്, രാജു ഈരശേരില്, ബിജോയ് കരകാലില് എന്നിവര് പ്രസംഗിച്ചു.
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില് ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.