
ജോസ് മാർട്ടിൻ
കൊച്ചി: ആഗോള സിനഡിന്റെ പശ്ചാത്തലത്തില്‍ കേരള സഭയിലാകമാനം സ്ഥായിയായ ഒരു നവീകരണം ആവശ്യമുണ്ടെന്ന് കേരള കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനം. കോവിഡുകാലം മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും സൃഷ്ടിച്ച മരവിപ്പും, ഇക്കാലത്ത് സഭ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും തരണം ചെയ്ത് മുന്നേറാന്‍ ആന്തരിക നവീകരണത്തിന്റെയും ശാക്തീകരണത്തിന്റെയും പുതിയ പാതകള്‍ സഭയില്‍ രൂപപ്പെടണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നിര്‍ദേശം. ഈ പശ്ചാത്തലത്തിൽ കെ.സി.ബി.സി.യുടെ കരിസ്മാറ്റിക്, ഡോക്‌ട്രൈനല്‍, ബൈബിള്‍, ഫാമിലി, അല്മായ കമ്മീഷനുകളുടെ നേതൃത്വത്തിൽ രണ്ടുവർഷക്കാലം നീളുന്ന നവീകരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു. 2022 ജൂണ്‍ 5 പെന്തക്കോസ്താ തിരുനാള്‍ മുതല്‍ 2025 ജൂണ്‍ 8 പെന്തക്കോസ്താ തിരുനാള്‍ വരെ കേരളസഭയില്‍ നവീകരണ കാലഘട്ടമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു.
ആഗോള സിനഡ് ലക്ഷ്യംവയ്ക്കുന്നതുപോലെ, കേരളസഭയിലും സംവാദത്തിന്റെയും പരസ്പരമുള്ള ശ്രവിക്കലിന്റെയും സമവായത്തിന്റെയും കൂട്ടായ്മയുടെയും സംസ്‌കാരം ശക്തിപ്രാപിക്കണമെന്ന് സമ്മേളനം. എല്ലാ സംഭാഷണങ്ങളുടെയും കൂടിച്ചേരലുകളുടെയും സംഗമനത്തിന്റെയും ലക്ഷ്യം അവയിലൂടെയെല്ലാം വെളിപ്പെടുന്ന പരിശുദ്ധാത്മാവിന്റെ സ്വരത്തിന് കാതുകൊടുക്കുന്നതും അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കുന്നതുമാണ്. ഓരോരുത്തരുടെയും വിളിക്കനുസൃതമായ ശുശ്രൂഷയുടെ അരൂപിയില്‍ സഭാംഗങ്ങളുടെ കൂട്ടായ ഉത്തരവാദിത്തം വളര്‍ത്തപ്പെടണമെന്നും, ഇതര മതങ്ങളോടും ഇതര സമുദായങ്ങളോടും സഭ എന്നും പുലര്‍ത്തിപോന്നിട്ടുള്ള സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും ശൈലികള്‍ കൂടുതല്‍ പരിപോഷിപ്പിക്കപ്പെടണമെന്നും സമ്മേളനം വിലയിരുത്തിയെന്നും, അങ്ങനെ കേരളസഭയില്‍ ആരംഭിക്കുന്ന ഈ നവീകരണ കാലഘട്ടം കൂടുതല്‍ ഊര്‍ജസ്വലതയോടെ ക്രിസ്തുവിന് സാക്ഷ്യം നല്‍കാന്‍ നമ്മെ ശക്തരാക്കട്ടെയെന്നും കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് എന്നിവർ ചേർന്ന് സമ്മേളനത്തിനുശേഷം “കേരള സഭാനവീകരണം 2022-2025” എന്ന തലക്കെട്ടിൽ നൽകിയ സര്‍ക്കുലറിലൂടെ അറിയിക്കുന്നു.
സർക്കുലറിന്റെ പൂർണ്ണരൂപം
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.