ജോസ് മാർട്ടിൻ
വാടയ്ക്കൽ/ആലപ്പുഴ: കോവിഡ് കാലത്ത് സുരക്ഷിതമായി മത്സ്യബന്ധനം നടത്തുന്നതിന് മത്സ്യത്തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പ്രധാനപ്പെട്ട മുൻകരുതലുകളെ കുറിച്ച് കേരളാ സെന്റർ ഫോർ പോളീസിസ് ആന്റ് ഡവലപ്മെന്റ്സിന്റെ ആഭിമുഖ്യത്തിൽ “അതിജീവനം” എന്നപേരിൽ ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ആലപ്പുഴ നഗര പിതാവ് ശ്രീ.ഇല്ലിക്കൽ കുഞ്ഞുമോൻ ഉത്ഘാടനം ചെയ്തു. കേരള സെന്റെർ ഫോർ പോളിസിസ് ആൻറ് ഡവലപ്മെന്റ് ചെയർമാൻ പി.ജി.ജോൺ ബ്രിട്ടോ അധ്യക്ഷത വഹിച്ചു.
ദേശീയ ആരോഗ്യ മിഷൻ ‘ആർദ്രം’ ജില്ലാ കോഡിനേറ്റർ ഡോക്ടർ ശരത് ക്ലാസിന് നേതൃത്വം നൽകി. സാനിറ്റൈസേഷൻ, മാസ്സ് ധരിക്കൽ സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ ശീലങ്ങൾ സ്വയം മുൻകരുതലായി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പോഷകമൂല്യം ഏറിയതും വില കുറഞ്ഞതുമായ മത്സ്യവിഭവങ്ങൾ പൊതുസമൂഹത്തിന് ഏറെ ഗുണകരമാകുന്നതാണ്. അതോടൊപ്പം സുരക്ഷിതമായ മത്സ്യബന്ധനം ഈ സാഹചര്യത്തിൽ കൂടിയേതീരൂ എന്ന് പ്ലാനറ്റ് ഓഷ്യൻ ഫൗണ്ടേഷൻ ചെയർമാൻ ജാക്സൺ പീറ്റർ ജാക്സൺ പീറ്റർ പറഞ്ഞു. വാടയ്ക്കൽ ഇടവക വികാരി ഫാ.ജോണി കളത്തിൽ, സി.പീറ്റർ കുട്ടി, ബിജു വട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.