അനില് ജോസഫ്
ചിത്രം: അനു എസി. തിരുപുറം
നെയ്യാറ്റിന്കര: കേരളത്തിലെ പിന്നോക്ക സമുദായങ്ങളില് ഏറ്റവും പിന്നിലാണ് ലത്തീന് സമുദായമെന്ന് നെയ്യാറ്റിന്കര ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല്. ലത്തീന് സമുദായത്തിന്റെ പുരോഗതിക്കായി സര്ക്കാരുകള് ശ്രമിക്കണമെന്നും, സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സമുദായ സംഘടനകള് കൂടുതല് ശ്രദ്ധാലുക്കളാകണമെന്നും ബിഷപ്പ് പറഞ്ഞു. നെയ്യാറ്റിന്കര രൂപതയുടെ സമുദായ ദിനാചരണം തിരുപുറം വിശുദ്ധ ഫ്രാന്സിസ് സേവ്യര് ദേവാലയത്തില് നിര്വഹിക്കുകയായിരുന്നു ബിഷപ്പ്.
ബിഷപ് ഡോ.വിന്സെന്റ് സാമുവല് കെ.എല്.സി.എ. പതാക ഉയര്ത്തി സമുദായ ദിനാചരണത്തിന് തുടക്കം കുറിച്ചു. തുടര്ന്ന്, തിരുപുറും ഇടവകയുടെ കെ.എല്.സി.എ. പ്രസിഡന്റ് ജോണ്റോസ് സമുദായ ദിനത്തിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇടവക വികാരി മോണ്.സെല്വരാജന്, സഹവികാരി ഫാ.വിജിന്, ഫാ.സേവ്യര് ഷൈന്, രൂപത പാസ്റ്ററല് കൗണ്സില് അംഗം ഷാജികുമാര്, കോ-ഓർഡിനേറ്റര് ഗ്രിഗറി പി., കെ.എല്.സി.എ. യൂണിറ്റ് സെക്രട്ടറി പ്രദീപ് എസ്., അജപപാലന സമിതി കണ്വീനര് അനില് ആര്. തുടങ്ങിയവര് പ്രസംഗിച്ചു.
പടം ; നെയ്യാറ്റിന് രൂപത ലത്തീന് സമുദായ ദിനാഘോഷം തിരുപുറം വിശുദ്ധ ഫ്രാന്സിസ് സേവ്യര് ദേവാലയത്തില് ബിഷപ്പ് ഡോ.വിന്സെന്റ്സാമുവല് ഉദ്ഘാടനം ചെയ്യുന്നു. ഇടവക വികാരി മോണ്.സെല്വരാജന്, പാസ്റ്ററല് കൗണ്സില് അംഗം ഷാജികുമാര് തുടങ്ങിയവര് സമീപം
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.