അനിൽ ജോസഫ്
നെയ്യാറ്റിൻകര: കേരളം നേരിടുന്ന വലിയ പ്രകൃതി ദുരന്തത്തിലെ വേദനകളോട് പങ്കുചേർന്ന്, കേരളത്തിന് വേണ്ടി പ്രാര്‍ത്ഥനാ ദിനം ആചരിച്ച് നെയ്യാറ്റിന്‍കര രൂപത.
‘ഈ വലിയ പ്രകൃതി ദുരന്തത്തിൽ നമ്മുടെ ധാരാളം സഹോദരന്മാർ സ്വന്തം ഭവനങ്ങളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും വളരെയധികം ദുരിതമനുഭവിക്കുന്നത് നാം നേരിട്ട് കാണുന്നുണ്ട്. ഈ അസാധാരണമായ സാഹചര്യത്തില്‍ നമ്മുടെ പ്രാര്‍ത്ഥനകളും ത്യാഗവും ഏറ്റവും അത്യാവശ്യമായിരിക്കുകയാണെന്ന്’ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഈ പ്രാർത്ഥനാചരണത്തിന് ആഹ്വാനം ചെയ്തത്.
ഒരു സഭാസമൂഹം എന്ന നിലയിൽ ഞായറാഴ്ച (19.08.2018) പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്നാണ് ബിഷപ്പ് വിൻസെന്റ് സാമുവൽ തന്റെ രൂപതയിലെ ഇടവകകളോട് ആവശ്യപ്പെട്ടത്.
ഞായറാഴ്ച നെയ്യാറ്റിൻകര രൂപതയിലെ എല്ലാ പള്ളികളിലും രാവിലെ ദിവ്യബലിക്കു ശേഷം വൈകുന്നേരം 6 മണിവരെ ദിവ്യകാരുണ്യ ആരാധന നടത്തുകയും ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
അതുപോലെ, പിതാവിന്റെ ആഹ്വാനം അനുസരിച്ച്, ദുരിത ബാധിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഈ വര്‍ഷത്തെ ഇടവക-സംഘടനാതല ഓണാഘോഷങ്ങള്‍ ഉപേക്ഷിക്കുകയും, അതിലൂടെ ലഭിക്കുന്ന തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുകയും ചെയ്യുകയാണ് നെയ്യാറ്റിൻകര രൂപത.
ദുരിതമനുഭവിക്കുന്നവരെ സന്ദര്‍ശിക്കാനും അവര്‍ക്കു വേണ്ട സഹായം എത്തിക്കാനുമായി രൂപതയിലെ എല്ലാ വിശ്വാസികളും ഉദാരമായി ത്യാഗപൂര്‍വ്വം സംഭാവന ചെയ്യുവാനും പിതാവ് പറഞ്ഞിട്ടുണ്ട്. 26-ഞായറാഴ്ച ഇതിനുവേണ്ടി പ്രത്യേക സ്തോത്ര കാഴ്ച എടുക്കുകയും, സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
ഞായറാഴ്ച നടത്തിയ പ്രാർത്ഥനായജ്ഞത്തിൽ കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ പങ്കെടുത്തു. നല്ലൊരു ശതമാനം ആളുകളും ഉപവാസം അനുഷ്‌ടിക്കുകയും ആ തുക കൂടുതലായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രൂപതയിൽ നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.