ജോസ് മാർട്ടിൻ
ആലുവ: കേരളത്തിന്റെ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ വിവേകത്തോടെയും അന്തസ്സോടെയും പൊതുവേദികളില്‍ സംസാരിക്കണമെന്ന് കെ.ആര്‍.എല്‍.സി.സി. ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പ്രധാനമന്ത്രി ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് ഒരു കൂടികാഴ്ചയ്ക്ക് ക്ഷണിച്ചപ്പോള്‍ മെത്രാന്മാര്‍ക്ക് രോമാഞ്ചമുണ്ടായി എന്ന അഭിപ്രായപ്രകടനം തീര്‍ത്തും വില കുറഞ്ഞതും വിവേകരഹിതവുമാണെന്നും,മുഖ്യമന്ത്രി പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചപ്പോഴും രോമാഞ്ചമുണ്ടായിട്ടല്ല മെത്രാന്മാര്‍ ആ ക്ഷണം സ്വീകരിച്ചതെന്നും അതൊക്കെ ജനാധിപത്യമര്യാദയുടെ ഭാഗമാണെന്നും കെ.ആര്‍.എല്‍.സി.സി.വക്താവ് ജോസഫ് ജൂഡ് വ്യക്തമാക്കി.
മണിപ്പൂരിലെ സംഭവങ്ങളോടുള്ള ഭാരതത്തിലെ ക്രൈസ്തവരുടെ പ്രതിഷേധവും അമര്‍ഷവും സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും, മുന്തിരി വാറ്റിയതും,കേക്കും കഴിച്ചപ്പോള്‍ മെത്രാന്മാര്‍ മണിപ്പൂര്‍ മറന്നു എന്ന പരമാര്‍ശവും മര്യാദകെട്ടതാണെന്നും പ്രധാനമന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും വിരുന്നുകളിലെ പങ്കാളിത്തം രാഷ്ട്രീയത്തിനതീതമാണ്. ഈ പങ്കാളിത്തം ഏതെങ്കിലും രാഷ്ട്രീയത്തെ പിന്തുണക്കുന്നതായി കരുതേണ്ടതില്ലെന്നും കെ.ആര്‍.എല്‍.സി.സി. പത്രകുറിപ്പിൽ അറിയിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.