
ജോസ് മാർട്ടിൻ
കൊച്ചി : കോവിഡ് 19 എന്ന മഹാമാരിയുമായി രാജ്യം മുഴുവൻ പടപൊരുതുന്ന പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാർ നിരന്തരമായ നടത്തുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ പ്രതിഷേധം. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ പൊതു പ്രതിഷേധതിന് അനുമതി തേടുകയും, ലഭിക്കാത്ത സാഹചര്യത്തിലുമാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഇത്തരത്തിൽ ഒരു പ്രതിഷേധം സംഘടിപ്പിച്ചത്.
കുടിയേറ്റ തൊഴിലാളികളുൾപ്പടെയുള്ള അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളി കുടുംബങ്ങൾക്കും അടിയന്തിരമായി 5000 രൂപ വീതം കേന്ദ്ര സർക്കാർ വിതരണം ചെയ്യുക, എല്ലാവർക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങളും പയർ വർഗങ്ങളും സൗജന്യമായി നല്കുക, തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുക, കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ തൊഴിലവസരങ്ങൾ സംരക്ഷിക്കുക, തൊഴിൽ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ നീതിപൂർവകമായ ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ശ്രദ്ധപതിപ്പിക്കണെമെന്ന് അവർ ആവശ്യപ്പെട്ടു.
കൂടാതെ, ചെറുകിട – കുടിൽ വ്യവസായങ്ങൾക്ക് ലഭിച്ചിട്ടുള്ള വായ്പകൾക്ക് ആറ് മാസത്തേക്ക് പലിശ ഇളവ് അനുവദിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്ക്കരണ നടപടികളിൽ നിന്നും പിൻമാറുക തുടങ്ങിയ ആവശ്യങ്ങളും കെസിവൈഎം കൊച്ചി രൂപത ഉന്നയിച്ചു. രൂപത പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ, ജനറൽ സെക്രട്ടറി കാസി പ്പൂപ്പന, ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശ്ശേരി, വൈസ് പ്രസിഡന്റുമാരായ മരിയ റോഷീൻ, സെൽജൻ കുറുപ്പശ്ശേരി, ട്രഷറർ അനിൽ ചെറുതീയിൽ എന്നിവർ പ്രസംഗിച്ചു.
ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
This website uses cookies.