ജോസ് മാർട്ടിൻ
കൊച്ചി: കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുവാൻ രാജ്യം മുഴുവൻ പടപൊരുതുന്ന പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാർ നിരന്തരമായ നടത്തുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപത ഇ-മെയിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ അരൂർ എം.എൽ.എ. ശ്രീമതി. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡൻറ് ജോസ് പള്ളിപ്പാടൻ, അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി കാസിപ്പൂപ്പന, ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശ്ശേരി, ട്രഷറർ അനിൽ ചെറുതീയിൽ, രൂപത എക്സിക്യൂട്ടീവ് അംഗം ജയ്‌ജിൻ ജോയ്, ക്ലിന്റൺ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
തൊഴിൽ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി കൊണ്ടുള്ള മന്ത്രിസഭ തീരുമാനം പുന:പരിശോധിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരംക്ഷിക്കുക, കുടിയേറ്റ തൊഴിലാളികളുടെ ഉൾപ്പടെയുള്ള അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളി കുടുംബങ്ങൾക്കും അടിയന്തിര സഹായം നൽകുക, കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവരെ പുന:രധിവസിപ്പിക്കുവാൻ നടപടി സ്വീകരിക്കുക, ചെറുകിട – കുടിൽ വ്യവസായങ്ങൾക്ക് ലഭിച്ചിട്ടുള്ള വായ്പകൾക്ക് ആറ് മാസത്തേക്ക് പലിശ ഇളവ് അനുവദിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്ക്കരണ നടപടികളിൽ നിന്നും പിൻമാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു കൊച്ചി രൂപതാ കെ.സി.വൈ.എം. ന്റെ ഇ-മെയിൽ ക്യാമ്പയിൻ.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.